
സാന്‍ അന്റോണിയോ: സാന്‍ അന്റോണിയോയില്‍ പുതിയതായി നിര്‍മ്മിച്ച സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ കൂദാശാ കര്‍മ്മം ഡിസംബര്‍ 29, 30 തീയതികളില്‍ നടക്കും. സഭ രക്ഷാധികാരിയായ അഭിവന്ദ്യ മോറന്‍ മാര്‍ ബസേലിയസ് മാര്‍തോമ മാത്യൂസ് മൂന്നാമന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. സൗത്ത് വെസ്റ്റ് അമേരിക്കന്‍ സഭയുടെ മെത്രാപൊലീത്ത ഡോ. തോമസ് മാര്‍ ഇവാനിയോസ് കൂദാശകര്‍മ്മം നിര്‍വ്വിക്കും.
മറ്റ് നിരവധി വൈദികര്‍ സഹകാര്‍മ്മികരാകും. 29,30 തീയതികളില്‍ നടക്കുന്ന ആത്മീയ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നുവെന്നും വിശ്വാസത്തിന്റെയും ആത്മീയ വളര്‍ച്ചയുടെയും യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് സമര്‍പ്പണമെന്നും സംഘാടകര്‍ അറിയിച്ചു.









