ലോകം കീഴടക്കുന്ന ഉഴവൂർ പെരുമ; യുകെയിലെ വെയിൽസിൽ ഉഴവൂരുകാരുടെ സംഗമം നടന്നു

വെയില്‍സ്: കേരളത്തിലുള്ളവർക്ക് ഉഴവൂർ എന്നത് കോട്ടയം ജില്ലയിലെ ഒരു മനോഹര ഗ്രാമം മാത്രമായിരിക്കും. എന്നാൽ ലോകത്ത് മലയാളികൾ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം ഉഴവൂരിൻ്റെ മുദ്രയുമുണ്ട് എന്നതാണ് സത്യം. യുകെയിലുള്ള മുഴുവൻ ഉഴവൂര്‍ സ്വദേശികളുടെയും വാര്‍ഷിക സംഗമം ഡിസംബര്‍ 1, 2, 3 തീയതികളില്‍ വെയില്‍സില്‍ നടന്നു. വെയില്‍സിലെ കഫന്‍ലി പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ നൂറുകണക്കിന് കുടുംബങ്ങളാണ് പങ്കെടുത്തത്. സംഗമത്തിന് മാറ്റുകൂട്ടാൻ നൃത്തം, സംഗീതം, വടംവലി മത്സരങ്ങളുമുണ്ടായിരുന്നു..

അമേരിക്ക, ന്യൂസീലന്‍ഡ്, ഓസ്ട്രിയ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉഴവൂര്‍ സ്വദേശികളായ മലയാളി കുടുംബങ്ങളും സംഗമത്തില്‍ പങ്കെടുത്തു. ഉഴവൂരു നിന്നുള്ള മാതാപിതാക്കള്‍ തിരിതെളിച്ച് ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ അലക്‌സ് തൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. ഫാദര്‍ മനു കൂന്തനാനിക്കല്‍ ആശംസാ പ്രസംഗം നടത്തി.

സംഗമത്തില്‍ അമേരിക്കയില്‍ നിന്നും പങ്കെടുത്ത അവറാച്ചന്‍ വാഴപ്പിള്ളി, ബിജു അഞ്ചകുന്നത്ത് എന്നിവര്‍ പങ്കെടുത്തു. “ഇത് ലോകത്തെ മികച്ച ഉഴവൂര്‍ സംഗമം” എന്നാണ് അവർ അഭിപ്രായപ്പെട്ടത്. പ്രാതിനിത്യം കൊണ്ട് എല്ലാവര്‍ഷവും മുടങ്ങാതെ ഇത്തരം സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയട്ടെ എന്ന് ഇരുവരും ആശംസിച്ചു.

ഹൃദ്യമായ ഈ സംഗമം സമ്മാനിച്ചത് വര്‍ഷങ്ങള്‍ കൂടിയുള്ള പരിചയം പുതുക്കല്‍ കൂടിയായിരുന്നു. സംഘാടന മികവുകൊണ്ട് മനോഹരമായ പരിപാടിയില്‍ എത്തിച്ചേര്‍ന്നവര്‍ക്കൊരുക്കിയ താമസ സൗകര്യവും രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന നാടന്‍ ഭക്ഷണവും ഒരുക്കിയ അലക്‌സ് തൊട്ടിയിലിന്റെ നേതൃത്വത്തിലുള്ള സംഘാടകസമിതി അത്യധികം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു എന്ന് പറയാതെ വയ്യ..

More Stories from this section

family-dental
witywide