യുഎസ് കോൺഗ്രസിലെ നിയമനിർമ്മാതാക്കളുടെ ഓഫീസുകളിലേക്ക് നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിന് 13 മാസം തടവു ശിക്ഷ. 35 കാരനായ അഡെ സലിം ലില്ലിക്കാണ് ഫെഡറൽ ജഡ്ജി ശിക്ഷ വിധിച്ചത്. ഇയാൾ 12,000-ത്തിലധികം കോളുകൾ ചെയ്തിട്ടുണ്ട്. 2022 ഫെബ്രുവരിക്കും 2023 നവംബറിനും ഇടയിലാണ് താൻ കോളുകൾ നടത്തിയതെന്ന് ലില്ലി കുറ്റം സമ്മതിച്ചിട്ടുണ്ട്.
കോൺഗ്രസിലെ 54 അംഗങ്ങളുമായി അവരുടെ ജില്ലാ ഓഫീസുകളിലും വാഷിംഗ്ടൺ ഡിസിയിലെ ഓഫീസുകളിലും ബന്ധപ്പെടാൻ അദ്ദേഹം ശ്രമിച്ചു. പലരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
2023 ഫെബ്രുവരിയിലെ രണ്ട് ദിവസത്തിനിടെ ലില്ലി ഒരു ജനപ്രതിനിധിയെ 500-ലധികം തവണ വിളിച്ചു. ഇയാളുടെ ഫോൺ അറ്റെൻഡ് ചെയ്തത് ഓഫിസ് സ്റ്റാഫുകളായിരുന്നു. “ഞാൻ നിന്നെ കൊല്ലും, ഞാൻ നിൻ്റെ മേലെ വണ്ടിയിടിക്കും, ഞാൻ നിന്നെ ബോംബോ ഗ്രനേഡോ ഉപയോഗിച്ച് കൊല്ലും.” സ്റ്റാഫിൽ ഒരാളെ ലില്ലി ഭീഷണിപ്പെടുത്തി.
ന്യൂയോർക്കിലെ ക്വീൻസ് നിവാസിയായ ലില്ലി 2023 പ്യൂർട്ടോ റിക്കോയിലേക്ക് മാറിയെങ്കിലും 2023 നവംബറിൽ അറസ്റ്റിലായി.
കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കോൺഗ്രസിലെ നിയമനിർമ്മാതാക്കൾക്കെതിരായ ഭീഷണികൾ 400% വർധിച്ചതായി ക്യാപിറ്റോൾ പോലീസ് ചീഫ് ജെ തോമസ് മാംഗർ കോടതിയെ അറിയിച്ചിട്ടുണ്ട്.
12,000 harassing calls to lawmakers, US man sentenced for 13 months jail