
ബ്രിട്ടനിലെ ദേശീയ ആരോഗ്യ സംവിധാനത്തിന്റെ( NHS) ഭാഗമായ ഡോക്ടർമാർ വേതനവർധന ആവശ്യപ്പെട്ട് ആറുദിവസം നീളുന്ന പണിമുടക്കിൽ. ഇംഗ്ലണ്ടിലും വെയ്‌ൽസിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജൂനിയർ ഡോക്ടർമാരാണ് ബുധൻമുതൽ പണിമുടക്കുന്നത്. ബ്രിട്ടീഷ് പൊതുജനാരോഗ്യ രംഗത്തെ ഡോക്ടർമാരുടെ ഏറ്റവും ദൈർഘ്യമേറിയ പണിമുടക്കാണിത്. ചൊവ്വാഴ്ച മുതൽ 48 മണിക്കൂർ സീനിയർ ഡോക്ടർമാർ വോക് ഔട്ട് സമരം നടത്തിയിരുന്നു. ഇപ്പോൾ അത്യാഹിത വിഭാഗമല്ലാതെയുള്ള ആശുപത്രി സേവനങ്ങളെല്ലാം മുടങ്ങിക്കിടക്കുകയാണ്. മുൻകൂട്ടി എടുത്തിരുന്ന 9 ലക്ഷം അപ്പോയിൻ്റ്മെൻ്റുകൾ റദ്ദാക്കപ്പെട്ടു എന്ന് എൻഎച്ച്എസ് അറിയിച്ചു.
കടുത്ത പണപ്പെരുപ്പം നിലനിൽക്കുന്ന ബ്രിട്ടനിൽ കഴിഞ്ഞ വർഷം സമസ്തമേഖലയിലുമുള്ള തൊഴിലാളികൾ പണിമുടക്കിയിരുന്നു. തപാൽ സർവീസ്, റെയിൽ ജീവനക്കാർ, പൊലീസുകാർ, നഴ്‌സുമാർ തുടങ്ങി വൈദികർവരെ മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് സമരരംഗത്തെത്തി.
NHM Doctors strike in UK














