
ലോസ് ഏഞ്ചല്‍സ് : വെള്ളിയാഴ്ച ലോസ് ഏഞ്ചല്‍സ് കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റ് പരിശീലന കേന്ദ്രത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് ഡെപ്യൂട്ടികള്‍ മരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2017 ല്‍ ആരംഭിച്ച ഈസ്റ്റ് ലോസ്ഏഞ്ചല്‍സിലെ ബിസ്‌കൈലൂസ് സെന്റര്‍ പരിശീലന അക്കാദമിയില്‍ രാവിലെ 7:30 ഓടെയാണ് സ്ഫോടനം നടന്നത്.
സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടത്തുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്താമെന്നും വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍, ഷെരീഫ് റോബര്‍ട്ട് ലൂണ അറിയിച്ചു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മൂന്ന് ഡെപ്യൂട്ടികളില്‍ രണ്ട് പേരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തില്‍ മറ്റ് വകുപ്പുകളിലെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ലൂണ പറഞ്ഞു.