രണ്ടുപേരുടെ ജീവനെടുത്ത ബ്രൗൺ യൂണിവേഴ്‌സിറ്റി വെടിവെയ്പിലെ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ, എംഐടി പ്രൊഫസറെ കൊലപ്പെടുത്തിയതും ഇയാൾ

വാഷിംഗ്ടൺ: അമേരിക്കയിലെ റോഡ് ഐലണ്ടിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി വെടിവെയ്പിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പോർച്ചുഗൽകാരനായ ക്ലോഡിയോ മാനുവൽ നെവസ് വാലന്റെയെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ന്യൂഹാംപ്‌ഷെയറിലെ ഒരു സംഭരണകേന്ദ്രത്തിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബ്രൗൺ യൂണിവേഴ്‌സിറ്റി വെടിവെയ്പിന് രണ്ടു ദിവസങ്ങൾക്കുശേഷം എം ഐ ടി പ്രൊഫസറുടെ കൊലപാതകം നടത്തിയതും ഇയാളാണെന്ന് പൊലീസ് പറയുന്നു.

ഇന്നലെ വൈകിട്ട് ന്യൂഹാംഷെയറിൽ പ്രതി ഉപയോഗിച്ചതായി കരുതുന്ന കാർ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇയാളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. 2017ൽ അമേരിക്കൻ പൗരത്വം നേടിയ ക്ലോഡിയോ 25 വർഷം മുമ്പ് ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ ഫിസിക്‌സ് വിദ്യാർഥിയായിരുന്നു. കൊല്ലപ്പെട്ട എം ഐ ടി പ്രൊഫസറും പ്രതിയും ഫിസിക്‌സ് പ്രൊഫസറുമായിരുന്നു. നെവസ് വാലന്റേയ്ക്കും ലൂറീറോയ്ക്കും പരസ്പരം അറിയാമെന്ന് കരുതുന്നതായി മസാച്യുസെറ്റ്‌സിനായുള്ള യുഎസ് അറ്റോർണി ലിയ ഫോളി പറഞ്ഞു.

ശനിയാഴ്ച നടന്ന വെടിവയ്പ്പിൽ ബ്രൗൺ വിദ്യാർത്ഥികളായ എല്ല കുക്കും മുഖമ്മദ് അസീസ് ഉമുർസോക്കോവും കൊല്ലപ്പെട്ടിരുന്നു. മറ്റ് ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. രണ്ട് ദിവസത്തിന് ശേഷം, തിങ്കളാഴ്ചയോടെയാണ് എംഐടി പ്രൊഫസർ നുനോ എഫ്.ജി. ലൂറീറോയെ ബ്രൂക്ക്‌ലൈനിലെ തന്റെ വീട്ടിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

The suspect in the Brown University shooting that took the lives of two people committed suicide.

More Stories from this section

family-dental
witywide