Tag: Chicago St Mary’s Church

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ

റോയി ചേലമലയിൽ ഷിക്കാഗോ: യേശുക്രിസ്തുവിന്റെ രാജകീയമായ ജറൂസലേം പ്രവേശനം, പീഢാനുഭവം, കുരിശുമരണം, ഉയർത്തെഴുന്നേല്പ് എന്നിവ അനുസ്‌മരിക്കുന്ന വിശുദ്ധ വാരത്തിലേക്കു ലോകമെമ്പാടുമുള്ള ക്രൈസ്തവരോടൊപ്പം മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയവും പ്രവേശിക്കുന്നു. വിശുദ്‌ധ വാരത്തിലെ തിരുക്കർമ്മങ്ങൾ താഴെപ്പറയുന്ന ക്രമത്തിൽ നടക്കുന്നതാണ്. ഓശാന ഞായറാഴ്ചയായ മാർച്ച് 29നു ഓശാനയുടെ തിരുക്കർമ്മങ്ങൾ രാവിലെ 10 മണിക്ക് മലയാളത്തിലും വൈകുന്നേരം 4 മണിക്ക് ഇംഗ്ലീഷിലും നടത്തപ്പെടുന്നു. കൂടാതെ രാവിലെ 8 മണിക്കും വൈകുന്നേരം 5:30 നും മലയാളത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 2, പെസഹാവ്യാഴാഴ്ച, വൈകുന്നേരം 6:30ന് കാൽ കഴുകൽ ശുശ്രൂഷയും ആഘോഷമായ വി. കുർബാനയും ഉണ്ടായിരിയ്ക്കും. ഏപ്രിൽ 3, ദുഃഖവെള്ളിയാഴ്ച, വൈകുന്നേരം 5 മണിക്ക് ഇംഗ്ലീഷിലും 7 മണിക്ക് മലയാളത്തിലും ദുഖവെള്ളിയുടെ തിരുക്കർമ്മങ്ങളും കുരിശിന്റെ വഴിയും നടക്കും. വൈകിട്ട് കഞ്ഞിനേർച്ചയും ഉണ്ടായിരിക്കും. ഏപ്രിൽ 4, ശനിയാഴ്ച 8:15 ന് രാവിലെ ദുഃഖശനിയുടെ തിരുക്കർമ്മങ്ങൾ നടക്കും. ഈസ്റ്ററിന്റെ തിരുക്കർമ്മങ്ങൾ, ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഇംഗ്ലീഷിലും 7 മണിക്ക് മലയാളത്തിലും നടക്കുന്നതാണ്. ഈസ്റ്റർ ദിവസമായ, ഏപ്രിൽ 5 ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് വിശുദ്ധ കുർബാന. അന്നേ ദിവസം മറ്റു സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല. വിശുദ്ധ വാരത്തോടനുബന്ധിച്ച് കുമ്പസാരത്തിനുള്ള അവസരം ഏപ്രിൽ മാസം ഒന്നാം തീയതി ബുധനാഴ്ച ഉച്ചക്ക് ഒരുമണി മുതൽ വൈകുന്നേരം 6 മണി വരെ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസത്തെയും തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. വിശുദ്ധ വാരത്തിലെ ക്രമീകരണങ്ങൾക്ക് സി. ശാലോം, സി. സിൽവേറിയൂസ്, സി. ജസ്സീന, സി. അനിറ്റ, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, എന്നിവരും അനിൽ മറ്റത്തികുന്നേലിന്റെ നേതുത്വത്തിൽ ഉള്ള ഗായക സംഘവും അൾത്താര ശുശ്രൂഷകരും മറ്റു വോളന്റീയേഴ്സും നേതൃത്വം വഹിക്കും.....

ഷിക്കാഗോ സെന്റ്  മേരീസ്  ക്നാനായ കത്തോലിക്കാ പള്ളിയിൽ വിമിൻസ് മിനിസ്ട്രി പ്രവർത്തനോദ്ഘാടനവും വനിതാ ദിന ആചരണവും നടത്തി
ഷിക്കാഗോ സെന്റ്  മേരീസ്  ക്നാനായ കത്തോലിക്കാ പള്ളിയിൽ വിമിൻസ് മിനിസ്ട്രി പ്രവർത്തനോദ്ഘാടനവും വനിതാ ദിന ആചരണവും നടത്തി

റോയി ചേലമലയിൽ ഷിക്കാഗോ: ഷിക്കാഗോ, മോർട്ടൻ ഗ്രോവ് സെന്റ്  മേരീസ്  ക്നാനായ  കത്തോലിക്കാ  ദേവാലയത്തിൽ 2026 27 വർഷത്തെ വിമൻസ് മിനിസ്ട്രിയുടെ പ്രവർത്തനോത്ഘാടനവും ഈ വർഷത്തെ വനിതാ ദിനാചരണവും സംയുക്തമായി നടത്തപ്പെട്ടു.  മാർച്ച് 22, ഞായറാഴ്ച രാവിലെ പത്തു മണിക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിലിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനക്ക് ശേഷമാണു പ്രവർത്തനോത്ഘാടനം നടത്തിയത്.  വികാരി ഫാ. സിജു മുടക്കോടിൽ, ഫാ, അനീഷ് എന്നിവരുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കോഓർഡിനേറ്റർ ജയ കുളങ്ങര സ്വാഗതം ആശംശിച്ചു. തുടർന്ന് വിമൻസ് മിനിസ്ട്രിയുടെ വരും വർഷങ്ങളിലെ പ്രവർത്തങ്ങൾക്ക് എല്ലാവിധ ആശംസകൾ നേർന്നുകൊണ്ട് ഫാ. സിജു മുടക്കോടിൽ നിലവിളക്ക് കൊളുത്തി പ്രവർത്തനോത്ഘാടനം നടത്തി. വിമൻസ് മിനിസ്ട്രി കോർഡിനേറ്റർസ്, കൂടാരയോഗം കോർഡിനേറ്റർസ്, മെൻസ് മിനിസ്ട്രി കോർഡിനേറ്റർസ്, പാരിഷ് എക്സിക്യൂട്ടീവ്, സി. സിൽവേരിയൂസ് എന്നിവർ തദവസരത്തിൽ....

ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ  വി. യൗസേപ്പ് പിതാവിന്റെ തിരുനാൾ ആചരിച്ചു
ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പ് പിതാവിന്റെ തിരുനാൾ ആചരിച്ചു

റോയി ചേലമലയിൽ ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പ് പിതാവിന്റെ മരണ തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു. മാർച്ച് 19 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് നടന്ന തിരുനാൾ കുർബാന, രൂപം വെഞ്ചരിക്കൽ, ലദീഞ്ഞ്‍ എന്നിവയ്‌ക്കു വികാരി ഫാ. സിജു മുടക്കോടിൽ കാർമ്മികത്വം വഹിച്ചു.  തുടർന്ന് ജോസഫ് നാമധാരികളായ വിശ്വാസികൾക്ക് സിജു അച്ചൻ പൂക്കൾ നൽകി നാമഹേതുക തിരുന്നാളിന്റെ ആശംസകൾ നേർന്നു. തുടർന്ന് വിശ്വാസികൾക്ക് കഴുന്നു എടുക്കുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും അവസരം ഉണ്ടായിരുന്നു. ഇതോടൊപ്പം വിശ്വാസികൾക്ക് പാച്ചോർ നേർച്ചയും ഉണ്ടായിരുന്നു. തിരുന്നാളിന്റെക്രമീകരണങ്ങൾക്ക് സി. ശാലോം, സി. സിൽവേറിയൂസ്,  സി. അനിറ്റ, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, എന്നിവരും അനിൽ മറ്റത്തികുന്നേലിന്റെ നേതുത്വത്തിൽ ഉള്ള ഗായക സംഘവും നേതൃത്വം നൽകി. Feast of St Joseph at....

ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ ഇടവകയിൽ പുരുഷ, വനിതാ മിനിസ്ട്രി ഭാരവാഹികളെ തിരഞ്ഞെടുത്തു
ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ ഇടവകയിൽ പുരുഷ, വനിതാ മിനിസ്ട്രി ഭാരവാഹികളെ തിരഞ്ഞെടുത്തു

റോയി ചേലമലയിൽ ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ 202627 വർഷത്തേക്കുള്ള പുരുഷ വനിതാ മിനിസ്ട്രിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു.  ഫെബ്രുവരി 22, ഞായറാഴ്ച കുർബാനക്ക് ശേഷം ചേർന്ന യോഗത്തിൽ വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ പങ്കെടുത്തു.  പുതിയ മെൻസ് മിനിസ്ട്രി കോർഡിനേറ്റേഴ്‌സ് ആയി അലക്സ് മുല്ലപ്പള്ളി, ഫിലിപ്പ് പുത്തൻപുരയിൽ, ബിജു ജെയിംസ് പൂത്തറ എന്നിവരെ തിരഞ്ഞെടുത്തു. ജയ കുളങ്ങര, ലിസി മുല്ലപ്പള്ളി, റെജിമോൾ സിറിയക് വല്ലൂർ എന്നിവരാണ് പുതിയ വിമൻസ് മിനിസ്ട്രി കോർഡിനേറ്റേഴ്‌സ്.  കഴിഞ്ഞ രണ്ടുവര്ഷക്കാലം മെൻസ് മിനിസ്ട്രിയും വിമൻസ് മിനിസ്ട്രിയും നടത്തിയ പ്രവർത്തനങ്ങളെയും അതിനു നേതൃത്വം നൽകിയ കോർഡിനേറ്റേഴ്സിനെയും ഫാ. സിജു മുടക്കോടിൽ അഭിനന്ദിച്ചു. 2 025-ൽ മെൻസ് മിനിസ്ട്രിയുടേയും നേതൃത്വത്തിൽ നടത്തിയ ഇടവക തിരുനാളുകളിൽ നിന്നും മിച്ചം വന്ന തുക കൊണ്ട് നിരവധി ഭവനങ്ങൾ നാട്ടിൽ നിർമ്മിക്കുന്നതിനും ചികിത്സ സഹായം, വിദ്യാഭാസ സഹായം എന്നിവ നൽകുന്നതിനും സാധിച്ചു.  സിബി കൈതക്കത്തൊട്ടിയിൽ, സ്റ്റീഫൻ ചൊള്ളമ്പേൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ എന്നിവർ മെൻസ് മിനിസ്ട്രിക്കും ബിനു എടകര, റീന പണയപറമ്പിൽ, ഡോളി ഇല്ലിക്കൽ എന്നിവർ വിമൻസ് മിനിസ്ട്രിക്കും കഴിഞ്ഞ വർഷങ്ങളിൽ നേതൃത്വം നൽകി. പുതുതായി സ്ഥാനം ഏറ്റെടുത്ത കോർഡിനേറ്റർസ് തങ്ങളുടെ മറുപടി പ്രസംഗത്തിൽ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഏവരുടെയും സഹകരണം അഭ്യർത്ഥിച്ചു. ഈ യോഗത്തിനു കൈക്കാരന്മാരായ സേവ്യർ നടുപറമ്പിൽ, ....

ഷിക്കാഗോ സെൻ്റ് മേരീസിൽ സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിന് ഇടവകയുടെ ആദരം
ഷിക്കാഗോ സെൻ്റ് മേരീസിൽ സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിന് ഇടവകയുടെ ആദരം

ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിനെ....

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ  ക്രിസ്തുമസ് കരോൾ ആഘോഷങ്ങൾ 
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ  ക്രിസ്തുമസ് കരോൾ ആഘോഷങ്ങൾ 

 അനിൽ മറ്റത്തിക്കുന്നേൽ ഷിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്തുമസിനോടനുബന്ധിച്ച് പൊതുവായ ക്രിസ്തുമസ് കരോൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഡിസംബർ 21 ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള കുർബ്ബാനയ്ക്ക് ശേഷമാണ് ഇടവകയുടെ മതബോധന സ്‌കൂളിലെ കുട്ടികളും വിവിധ മിനിസ്ട്രികളും കൂടാരയോഗങ്ങളും ചേർന്ന് വിപുലമായ പൊതുവായ കരോൾ ആഘോഷങ്ങൾ പാരിഷ് ഹാളിൽ സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ് കരോൾ ഗാനാലാപനവും വൈവിധ്യമാർന്ന വിനോദപരിപാടികളും സംഘടിപ്പിക്കും. ക്രിസ്തുമസിനൊരുക്കമായി ഇടവക തലത്തിൽ മികച്ച പ്രാർത്ഥനാമുറി, മികച്ച പുൽക്കൂട്, മികച്ച ക്രിസ്തുമസ് അലങ്കാരങ്ങൾ എന്നിവയ്ക്ക്കായുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ കൂടാരയോഗ തലത്തിൽ ഏറ്റവും കൂടുതൽ ഭവനങ്ങൾ സന്ദർശിച്ച കൂടാരയോഗം, ഏറ്റവും കൂടുതൽ കരോൾ സംഭാവനകൾ സ്വരൂപിച്ച കൂടാരയോഗം, ഏറ്റവും മികച്ച കരോൾ പ്രകടനം നടത്തിയ കൂടാരയോഗം എന്നിവർക്കായുള്ള മത്സരങ്ങളും പതിവുപോലെ ഇത്തവണയും സംഘടിപ്പിക്കുന്നുണ്ട്. നവീൻ കണിയാപറമ്പിൽ ജെസ്‌ലിൻ പ്ലാത്താനത്ത് എന്നിവരാണ് ഇടവകതലത്തിൽ ക്രിസ്തുമസ് കരോളിന് നേതൃത്വം നൽകുന്നത്. ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസിനൊരുക്കമായി അറോഹാ 2025 എന്ന പേരിൽ ക്രിസ്തുമസ് ആശംസാകാർഡുകൾ തയ്യാറാക്കി ക്രിസ്തുമസ് കരോളുമായി ഇടവകയുടെ സമീപ പ്രദേശങ്ങളിലുള്ള നേഴ്സിങ്ങ് ഹോമുകൾ ഡിസംബർ 20 ശനിയാഴ്ച സന്ദർശിക്കും. വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി. സിസ്റ്റർ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, സജി പൂതൃക്കയിൽ & മനീഷ് കൈമൂലയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള മതബോധന സ്‌കൂൾ അധ്യാപകർ എന്നിവർ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.....

ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ തിരുബാലസഖ്യം ക്രിസ്തുമസ് ആഘോഷിച്ചു
ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ തിരുബാലസഖ്യം ക്രിസ്തുമസ് ആഘോഷിച്ചു

ഷിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ Holy Childhood  Ministry....

ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ സമ്മർ ക്യാംപ് വിജയകരമായി സമാപിച്ചു
ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ സമ്മർ ക്യാംപ് വിജയകരമായി സമാപിച്ചു

ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ്  മേരീസ് ക്നാനായ ദേവാലയത്തിൽ കുട്ടികൾക്കുവേണ്ടി മൂന്നു....

ഇടവക ദിനത്തിനായി ഒരുങ്ങി ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക
ഇടവക ദിനത്തിനായി ഒരുങ്ങി ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക

അനിൽ മറ്റത്തിക്കുന്നേൽ ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം....

ഷിക്കാഗോ സെൻ്റ് മേരീസിൽ  ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും ജൂലൈ ഒന്നിന്
ഷിക്കാഗോ സെൻ്റ് മേരീസിൽ ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും ജൂലൈ ഒന്നിന്

ഷിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി....