Tag: ECHO

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: വാർദ്ധക്യം പലപ്പോഴും പലർക്കും മനസ്സിൽ ചിന്തിക്കാൻ പോലും താൽപ്പര്യമില്ലാത്ത ജീവിത സാഹചര്യമാണ്. ജീവിത സായാഹ്നത്തിൽ ആരോഗ്യ പ്രശ്നങ്ങളാലും അവഗണനയുടെ അനുഭവങ്ങളാലും നട്ടം തിരിയുമ്പോൾ അൽപ്പം ആശ്വാസ വാക്കുമായും “സുഖമാണോ അച്ചായാ/അമ്മാമ്മേ/ചേട്ടാ/ചേച്ചി” എന്ന ഒരു ചോദ്യവുമായും ആരെങ്കിലും സമീപിച്ചാൽ ആ മുഖത്തെ പ്രസാദം സ്വാഭാവികമായും ഉടലെടുക്കുന്നതാണ്. അതിൽ കൃത്രിമത്വം തീരെ ഉണ്ടാവില്ല. ഒരുപക്ഷെ അത്തരം ഒരു സമീപനം മുതിർന്നവരുടെ മാനസിക ഉത്തേജനത്തിന് പോലും സഹായിക്കും. അമേരിക്കയിലെ കുടിയേറ്റ മലയാളീ സമൂഹത്തിൽ നല്ലൊരു പങ്കും അവരുടെ നല്ല ജീവിതകാലത്തിലെ സിംഹഭാഗവും അവരുടെ മക്കളുടെ വളർച്ചക്കും ശുഭകരമായ ഭാവിക്കും വേണ്ടി ഉഴിഞ്ഞു വച്ച് നേരെചൊവ്വേ ജീവിക്കാൻ പോലും മറന്നവരാണ്. അത് ഒരുവിധത്തിൽ പറഞ്ഞാൽ നമ്മുടെ കേരളാ സംസ്‌കാരത്തിന്റെ ഒരു പതിപ്പുകൂടിയാണ്. ആദ്യകാല കുടിയേറ്റ മലയാളികളിൽ ധാരാളം പേർ ഈ കാലഘട്ടത്തിൽ 65-70 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. അമേരിക്കയിലേക്ക് കുടിയേറിയ കാലഘട്ടത്തിൽ അവർ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്തുന്നതിനും, കുടുംബം പൊറ്റുന്നതിനുമായി രണ്ട് ഷിഫ്റ്റ് ജോലി ചെയ്തും, ഒരാൾ ഡേ ഡ്യൂട്ടി ചെയ്യുമ്പോൾ മറ്റൊരാൾ നൈറ്റ് ഡ്യൂട്ടി ചെയ്തുമൊക്കെയാണ് ജീവിതം മുൻപോട്ടു കൊണ്ടുപോയിരുന്നത്. ഇന്ന് അവരിൽ പലരുടെയും മക്കളും കൊച്ചുമക്കളും അവരുടെ ജീവിതം കെട്ടിപ്പടുക്കുന്നതിനും ജോലി സംബന്ധമായും മറ്റു സംസ്ഥാനങ്ങളിലോ അവരിൽ നിന്നും അകന്ന സ്ഥലങ്ങളിലോ ആയിരിക്കും. അവരുടെ മക്കൾ അമേരിക്കൻ സംസ്കാരത്തിലേക്ക് ചേക്കേറിയവരാകാം. അതിനാൽ മുതിർന്ന പലരും ഒറ്റപ്പെടലിന്റെ അനുഭവത്തിൽ അവരവരുടെ ഭവനങ്ങളിൽ ഒതുങ്ങി കഴിയുന്നവരാകാം. ഈ സാഹചര്യം മനസ്സിലാക്കിയാണ് ന്യൂയോർക്ക് ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി 2013 മുതൽ പ്രവർത്തിക്കുന്ന ECHO (Enhance Community through Harmonious Outreach) എന്ന സന്നദ്ധ സംഘടന മലയാളീ സമൂഹത്തിലെ മുതിർന്നവരെ ചേർത്ത് നിർത്തുന്നതിനും അവർക്ക് വേണ്ടതായ കരുതലും പരിഗണനയും നൽകി ഏകാന്തതയിൽ നിന്നും ഒറ്റപ്പെടലിൽ നിന്നും അവർക്കു മോചനം നൽകുന്നതിനും പ്രവർത്തിക്കുവാൻ തുടങ്ങിയത്.....

ന്യൂയോര്‍ക്ക്: ജീവകാരുണ്യ പ്രവര്‍ത്തനം മുഖമുദ്രയാക്കി ലോങ്ങ് ഐലന്‍ഡ് ന്യൂഹൈഡ് പാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന....