അന്യഗ്രഹജീവികള്‍ ഉണ്ടോ? ആകാശ പ്രതിഭാസത്തെ കുറിച്ച് നടത്തിയ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ട് നാസ

മെക്സിക്കോ പാര്‍ലമെന്റില്‍ അന്യഗ്രഹ ജീവിയുടെ മൃതദേഹം കൊണ്ടുവന്നത് വലിയ ചര്‍ച്ചയായതിനെത്തുടര്‍ന്ന് ഈ വിഷയത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്തു വിട്ട് നാസ. യുഎഫ്ഒ എന്നറിയപ്പെട്ടിരുന്ന വിശദീകരിക്കാനാകാത്ത ആകാശ പ്രതിഭാസത്തെ കുറിച്ച് നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

ഊഹാപോഹങ്ങളേയും കോണ്‍സ്പിരസി തിയറികളേയും അടിസ്ഥാനമാക്കിയുള്ള പ്രസ്താവനകള്‍ക്ക് പകരം ശാസ്ത്രീയ അടിസ്ഥാനത്തില്‍ യുക്തിയോടെയുളള വസ്തുനിഷ്ടമായ കാര്യങ്ങളാണ് കണ്ടെത്തേണ്ടതെന്ന് ഗവേഷണത്തിന്റെ അസിസ്റ്റന്റ് ഡെപ്യൂട്ടി അസോസിയേറ്റ് ഡാന്‍ ഇവാന്‍സ് പറഞ്ഞു. ഈ ജീവിയെ കുറിച്ച് ശരിയായ ധാരണയില്ലെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ഡേവിഡ് പ്രതികരിച്ചത്. അന്യഗ്രഹജീവികള്‍ ഉണ്ടോ എന്ന കാര്യത്തില്‍ തെളിവില്ലെന്നും എന്നാല്‍ നമ്മുടെ സൗരയുഥം കടന്ന് അവയ്ക്ക് എത്തിക്കൂടായ്കയില്ലെന്നും നാസയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ലഭിച്ചിരിക്കുന്ന അന്യഗ്രഹ ജീവിയെന്ന് പറയപ്പെടുന്ന സ്പെസിമന്‍ കണ്ടെത്തിയത് 2017 ലാണ്. കാര്‍ബണ്‍ ഡേറ്റിംഗിലൂടെ നടത്തിയ പരിശോധനയില്‍ സ്പെസിമന് 1800 വര്‍ഷം പഴക്കമുണ്ടെന്നാണ് കണ്ടെത്തല്‍. സ്പെസിമെനില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ ഈ ജീവിക്ക് ഭൂമിയിലുള്ള മറ്റ് ജീവികളുമായി ബന്ധമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ജീവിയുടെ 30% ഡിഎന്‍എയും മറ്റ് ജീവികളോട് സദൃശ്യമില്ലാത്തതാണ്.

More Stories from this section

family-dental
witywide