കൊച്ചിയിലെ ഒരുകൂട്ടം അമ്മമാര്‍ക്ക് സൗജന്യ മെട്രോ യാത്ര ഒരുക്കിയ ഡിവൈഎഫ്‌ഐ എറണാകുളം മാറമ്പിള്ളി മേഖല കമ്മിറ്റിക്ക് നന്ദി പറഞ്ഞ് മന്ത്രി വി ശിവന്‍കുട്ടി. ഒരുകൂട്ടം അമ്മമാര്‍ക്ക് കൊച്ചി മെട്രോ, മറൈന്‍ ഡ്രൈവ്, വാട്ടര്‍ മെട്രോ അങ്ങിനെ നിരവധി അനുഭവങ്ങള്‍ ഒരുക്കി നല്‍കുകയായിരുന്നു ഡിവൈഎഫ്‌ഐ എറണാകുളം മാറമ്പിള്ളി മേഖല കമ്മിറ്റി. ഈ യാത്രയുടെ വീഡിയോ മന്ത്രി വി ശിവന്‍കുട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.
ഒരുകൂട്ടം അമ്മമാരെ അവരുടെ ആഗ്രഹപ്രകാരം കൊച്ചി നഗരത്തിന്റെ വിവിധ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയതിന് നന്ദിയെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഇവരില്‍ ഭൂരിഭാഗവും ഇതൊന്നും ജീവിതത്തില്‍ നേരിട്ട് കാണുകയോ അനുഭവിക്കുകയോ ചെയ്യാത്തവര്‍ ആയിരുന്നു എന്നാണ് വസ്തുതയെന്നും മന്ത്രി കുറിച്ചു. കൊച്ചി നഗരത്തിന്റെ വിവിധ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയ യാത്ര തങ്ങള്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടന്ന് യാത്രയില്‍ പങ്കെടുത്ത അമ്മമാര്‍ പ്രതികരിച്ചു.
മന്ത്രിയുടെ പോസ്റ്റ്:
DYFI എറണാകുളം മാറമ്പിള്ളി മേഖല കമ്മിറ്റിയ്ക്ക് ഹൃദയത്തില്‍ നിന്നുള്ള അഭിനന്ദനങ്ങള്‍..
മറ്റൊന്നും കൊണ്ടല്ല, ഒരുകൂട്ടം അമ്മമാരെ അവരുടെ ആഗ്രഹപ്രകാരം കൊച്ചി നഗരത്തിന്റെ വിവിധ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയതിന്. കൊച്ചി മെട്രോ, മറൈന്‍ ഡ്രൈവ്, വാട്ടര്‍ മെട്രോ അങ്ങിനെ നിരവധി അനുഭവങ്ങള്‍. ഇവരില്‍ ഭൂരിഭാഗവും ഇതൊന്നും ജീവിതത്തില്‍ നേരിട്ട് കാണുകയോ അനുഭവിക്കുകയോ
ചെയ്യാത്തവര്‍ ആയിരുന്നു എന്നാണ് വസ്തുത.
”അമ്മച്ചിരി”യ്ക്ക് നന്ദി…