എറണാകുളം കടമക്കുടിയില്‍ മാതാപിതാക്കളേയും മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഓണ്‍ലൈന്‍ ലോണ്‍ സംഘത്തിന്റെ ഭീഷണിയുണ്ടെന്ന് സംശയിക്കുന്നതായി പോലീസ്. കടമക്കുടി മാടശ്ശേരി നിജോ (39) ഭാര്യ ശില്‍പ, മക്കള്‍ ഏബല്‍ (7), ആരോണ്‍(5) എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബം ഓണ്‍ലൈനായി വായ്‌പെയടുത്തിരുന്നു. ഇത് തിരിച്ചടക്കാന്‍ വൈകിയതോടെ ഓണ്‍ലൈന്‍ സംഘം കുടുംബത്തെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്തുവെന്നാണ് കരുതുന്നത്.
ശില്‍പയാണ് ഓണ്‍ലൈനായി വായ്പയെടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ സംഘം യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായാണ് വിവരം. സംഭവത്തില്‍ വിശദ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെയാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.
ഡിസൈന്‍ ജോലിക്കാരനായ നിജോയെ ജോലിക്ക് വിളിക്കാനായി അയല്‍വാസി തമ്പി രാവിലെ ഇവരുടെ വീട്ടിലെത്തിയരുന്നു. മുകളിലെ നിലയിലായിരുന്ന നിജോയെ വിളിച്ചിട്ട് കേള്‍ക്കാത്തതിനെത്തുടര്‍ന്ന് താഴത്തെ നിലയില്‍ താമസിക്കുന്ന നിജോയുടെ അമ്മയുടെ സഹായത്തോടെ മുകളിലെത്തി മുറിയുടെ വാതില്‍ തള്ളി തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.