ഓര്‍മ്മകള്‍ മരിക്കുമോ ഓളങ്ങള്‍ നിലയ്ക്കുമോ, ഒരുപാട് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ ലാലുവിനെ കണ്ടു; ചിത്രം പങ്കുവെച്ച് എംജി ശ്രീകുമാര്‍

നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ഗായകന്‍ എം.ജി.ശ്രീകുമാര്‍. ‘ഒരുപാട് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ സ്വന്തം ലാലുവിനെ കണ്ടു. പുതിയ ജിത്തു ജോസഫ് ചിത്രം ‘നേര് ‘ എന്ന ഷൂട്ടിംഗ് ലൊക്കേഷനില്‍. ഒരുപാട് സംസാരിച്ചു. ഒരുമിച്ചു ഭക്ഷണം കഴിച്ചു. ഓര്‍മ്മകള്‍ മരിക്കുമോ… ഓളങ്ങള്‍ നിലയ്ക്കുമോ… ലവ് യൂ ലാലു..’ എം ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും ഗായകന്‍ പങ്കുവച്ചിട്ടുണ്ട്.

തങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് മോഹന്‍ലാലും എംജി ശ്രീകുമാറും പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. കൗമാരകാലം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. തമ്മില്‍ കണ്ടുമുട്ടുന്നതിന്റെ വിശേഷങ്ങളൊക്കെ രണ്ടുപേരും ആരാധകരെ അറിയിക്കാറുമുണ്ട്. മോഹന്‍ലാല്‍ അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും പിന്നണിയില്‍ അദ്ദേഹത്തിന്റെ ശബ്ദമായത് എം.ജി ശ്രീകുമാറായിരുന്നു. എംജി ശ്രീകുമാറിന്റെ പോസ്റ്റ് വളരെ വേഗമാണ് വൈറലായത്.

More Stories from this section

dental-431-x-127
witywide