കീരിക്കാട്ട് മത്തായി മാസ്റ്ററുടെ ഭാര്യ മറിയാമ്മ മത്തായി അന്തരിച്ചു

വടക്കഞ്ചേരി: പരേതനായ കീരിക്കാട്ട് മത്തായി മാസ്റ്ററുടെ ഭാര്യ മറിയാമ്മ മത്തായി അന്തരിച്ചു. 91 വയസ്സായിരുന്നു. മുല്ലക്കര വാളംങ്കോട്ട് കുടുംബാംഗമാണ്.
ശവസംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 23 ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് വടക്കഞ്ചേരി ഭവനത്തില്‍ നിന്ന് ആരംഭിക്കും. തേനിടുക്ക് ഹെര്‍മോണ്‍ മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്‌കാരം നടക്കും.

മക്കള്‍: സാലി, ഗ്രേസി (പരേത), വിത്സണ്‍, എല്‍സി
മരുമക്കള്‍: ജോര്‍ജ്കുട്ടി , ബിന്ദു , സാം