നിപ ജാഗ്രതയിൽ കേരളം; അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്

കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരള-തമിഴ്‌നാട് അതിര്‍ത്തിയിൽ കർശന പരിശോധനയുമായി തമിഴ്‌നാട്. തമിഴ്‌നാട്ടില്‍ നിലവിൽ നിപ ഭീഷണി ഇല്ലെങ്കിലും കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പനി പരിശോധന നടത്തുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്‌മണ്യന്‍ പറഞ്ഞു.

നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, കന്യാകുമാരി, തെങ്കാശി തുടങ്ങിയ അതിർത്തി പങ്കിടുന്ന ജില്ലകളിൽ നിരീക്ഷണം നടത്തുന്നുണ്ടെന്നും കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. പനി ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവരടങ്ങുന്ന സംഘത്തെയാണ് പരിശോധനകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ കന്യാകുമാരിയില്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പനി പരിശോധന നടത്താന്‍ ആംരഭിച്ചിരുന്നു.

More Stories from this section

family-dental
witywide