
കനേഡിയന്‍ പൗരനും ഖലിസ്ഥാനി തീവ്രവാദിയുമായ ഹര്‍ദീപ് സിംഗ് നിജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി ഹര്‍ദീപ് സിംഗ് നിജറിന്റെ മകന് ബല്‍രാജ് നിജ്ജാര്‍. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് നന്ദിയറിയിച്ചുകൊണ്ടായിരുന്നു ബല്‍രാജിന്റെ പ്രതികരണം. ഹര്‍ദീപ് സിംഗ് നിജറിന്റെ കൊലപാതകത്തിനു ശേഷം ഇതാദ്യമായാണ് മകന് ഇതുസംബന്ധിച്ച് പ്രതികരിക്കുന്നത്.
പിതാവിന്റെ കൊലപാതകത്തെ അപലപിച്ച് സംസാരിച്ച ജസ്റ്റിന് ട്രൂഡോയ്ക്കും എന്‍ഡിപി നേതാവ് ജഗ്മീത് സിങ്ങിനും ബല്‍രാജ് നിജ്ജാര്‍ നന്ദി പറഞ്ഞു. 21 വയസ്സുകാരനാണ് ബല്‍രാജ് നിജ്ജാര്‍. ഈ വര്‍ഷം ജൂണ്‍ 18നാണ് ഹര്‍ദീപ് സിംഗ് നിജര്‍ കാനഡയിലെ സറേയിലെ ഗുരുദ്വാരയക്ക് പുറത്തുവച്ച് അജ്ഞാതരാല്‍ കൊല്ലപ്പെട്ടത്. പഞ്ചാബ് ജലന്ധറിലെ ഭര്‍സിംഗ്പൂര്‍ ഗ്രാമമാണ് ഹര്‍ദീപ് സിംഗ് നിജറിന്റെ സ്വദേശം. 1940 ല്‍ തുടങ്ങിയ ഖലിസ്ഥാനി മൂവ്മെന്റ് 1980 കളിലും ഊര്‍ജിതമായി തുടരുകയായിരുന്നു. ഇന്ത്യയിലെ ഖലിസ്ഥാന്‍ തീവ്രവാദികളില്‍ പ്രധാനിയായിരുന്നു ഹര്‍ദീപ് സിംഗ് നിജര്‍.