ഫൊക്കാനയുടെ നേതൃത്വത്തിൽ അതിഗംഭീരമായ ഓണാഘോഷം വാഷിങ്ങ്ടൺ ഡി സിയിൽ.സെപ്റ്റംബർ 24 ന്

വാഷിങ്ങ്ടൺ ഡി സി :ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ റൂബി ജൂബിലി സെലിബ്രേഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണാഘോഷം  സൺ‌ഡേ 2023  സെപ്റ്റംബർ 24 ആം തീയതി പതിനൊന്ന് മണിമുതൽ മേരിലാൻഡ് വാൾട്ട് വിറ്റ്മാൻ  ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ (Walt Whitman High School,7100 Whittier BLVD, Bethesda, MD 20817)വെച്ച് നടത്തുന്നതാണ്.

ഓണം മലയാളികളെ സംബന്ധിച്ചടത്തോളം അത് ഒരു ആഘോഷം മാത്രമല്ല മറിച്ചു നമ്മുടെ സംസ്‌ക്കാരത്തിന്റെ കുടി ഭാഗമാണ്. ഇത്  ആദ്യമായിട്ടാണ് ഫൊക്കാന  നേരിട്ട് ഓണം സംഘടിപ്പിക്കുനത്.   ചെണ്ടമേളങ്ങളുടെയും , താലപ്പൊലിയുടെയും, താള മേളങ്ങളുടെയും , ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ മാവേലിമന്നനെ  സ്വികരിക്കുന്നത് തുടങ്ങി ഓണം  അതിന്റെ തനതായ രീതിയിൽ ആഘോഷിക്കുബോൾ   അത് കാണികൾക്ക്  ഒരു വേറിട്ട കാഴ്ച ആവും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.  നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിധ്യം ഈ  ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ബാബു സ്റ്റീഫൻ അറിയിച്ചു.

 മലയാളികളുടെ ആഘോഷങ്ങളിൽ എന്നും ഒന്നാംസ്ഥാനത്താണ് ഓണം. നൂതനമായ കലാപരിപാടികളാലും വിവിഭവ  സമർദ്ധമായ സദ്യകൊണ്ടും   ഏറ്റവും നല്ല ഒരു ആഘോഷമാക്കാൻ ഫൊക്കാന ശ്രമിക്കുന്നുണ്ടെന്നും   നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിധ്യമാണ്   ഞങ്ങൾക്കു ആവിശ്യം.  പ്രേവശന പാസ്സ് ഇല്ലാത് നടത്തുന്ന ഓണം എന്ന പ്രേത്യേകതകുടിയുണ്ട് ഈ ഓണത്തിന്. ഈ  ഓണാഘോഷത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഡോ .കല ഷഹി  അറിയിച്ചു .

ഓണസങ്കല്പങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരുമയുടേതാണ്. അതാണ് ഈ കാലഘട്ടത്തിന്റെയും ആവശ്യം.ഒത്തൊരുമയില്ലാതെ വിഘടിച്ചു നിൽക്കുന്നവർക്കിടയിലേക്ക് ഓണം കൊണ്ടുവരുന്ന സന്ദേശമാണിത്. എല്ലാ മനുഷ്യരും ഒന്നാണെന്ന സങ്കല്പം, ഫൊക്കാന  ഓണാഘോഷത്തിലേക്കു ഏവരെയും  സ്വാഗതം ചെയ്യുന്നതായി ട്രഷർ ബിജു ജോൺ അറിയിച്ചു.

ഫൊക്കാന ഓണാഘോഷം ഫൊക്കാനയുടെ അംഗസംഘടനകളുമായി സഹകരിച്ചാണ് നടത്തുന്നത്. ഓരോ  അംഗസംഘടനയും  ഈ  ആഘോഷത്തിന്റെ ഭാഗമാണ്. ഏതെങ്കിലും അമേരിക്കയിലെയോ കാനഡയിലെയോ  അംഗ സംഘടനകൾക്കു കലാപരിപാടികൾ  അവതരിപ്പിക്കാൻ താൽപര്യമുള്ളവർ സെക്രട്ടറി ഡോ . കല ഷഹി (202 -359 -8427 )യുമായി ബന്ധപ്പെടണം.

ഫൊക്കാനയുടെ ഈ ഓണാഘോഷത്തിലേക്ക്  ഫൊക്കാനയുടെ  അംഗസംഘടനകളെയും അവരുടെ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നതായി  പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , സെക്രട്ടറി   ഡോ. കല ഷഹി , ട്രഷർ  ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ്  ചക്കോകുര്യൻ  , ജോയിന്റ് സെക്രട്ടറി ജോയി  ചക്കപ്പാൻ  , അഡിഷണൽ  ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ  , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ്  ജോർജ്  എന്നിവർ അറിയിച്ചു.