
ബിജെപി ഓഫീസില്‍ ഇരുന്ന് യാത്ര ചെയ്യുന്ന പ്രതീതി ആയിരുന്നു വന്ദേഭാരതില്‍ യാത്ര ചെയ്തപ്പോഴെന്ന് കെ മുരളീധരന്‍ എംപി. ‘സത്യത്തില്‍ കയറേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. കൊടിയും പിടിച്ചു ബിജെപിക്കാര്‍ ട്രെയിനില്‍ കയറി ബിജെപി നേതാക്കള്‍ക്ക് മുദ്രാവാക്യം വിളിച്ചത് ദൗര്‍ഭാഗ്യകരമാണ്. മേലാല്‍ ഇത് ആവര്‍ത്തിക്കരുത്. കേന്ദ്ര സഹമന്ത്രിമാര്‍ കേരളത്തില്‍ വന്നു ഇല്ലാത്ത പത്രാസ് കാണിക്കരുത്. സഹമന്ത്രിമാരുടെ ജോലി എന്താണെന്ന് കൃത്യമായി അറിയാമെന്നും’ വി മുരളീധരന്‍ പറഞ്ഞു.
വന്ദേഭാരത് വന്നതോടെ കാസര്‍ഗോഡും തിരുവനന്തപുരവും തമ്മിലുള്ള അകലം കുറഞ്ഞു. ആദ്യ വന്ദേഭാരതിന്റെ വരുമാനം വര്‍ധിച്ചത് രണ്ടാം വന്ദേഭാരത് അനുവദിക്കാന്‍ കാരണമായി. പക്ഷേ, ബിജെപി തരം താണ രാഷ്ട്രീയം കളിക്കുന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ അത് കണ്ടു. പരിപാടിക്ക് ക്ഷണിച്ച പ്രാദേശിക എംഎല്‍എയെ സംസാരിക്കാന്‍ അനുവദിച്ചില്ല. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തറക്കളിയാണ് നടന്നതെന്നും വി മുരളീധരന്‍ വിമര്‍ശിച്ചു.
വന്ദേഭാരതിനായി എല്ലാ എംപിമാരും കൂട്ടായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അവരുടേതായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും വി മുരളീധരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേന്ദ്ര സഹമന്ത്രിമാര്‍ കേരളത്തില്‍ വന്നു ഇല്ലാത്ത പത്രാസ് കാണിക്കുകയാണെന്നും വി മുരളീധരന്‍ ആണ് ഇതിന് ഒക്കെ നേതൃത്വം നല്‍കിയതെന്നും കെ മുരളീധരന്‍ എംപി ആരോപിച്ചു.