ഭൂമി ഇനി 159 വര്‍ഷം കൂടി മാത്രം? ഭൂമിയെ ഇടിച്ച് തകര്‍ക്കാന്‍ ബെന്നു പ്ലാനറ്റ്‌ വരുന്നുവെന്ന് നാസ

വാഷിംഗ്ടണ്‍: ഭൂമി കടുത്തൊരു പ്രതിസന്ധിയെ നേരിടാന്‍ പോവുകയാണെന്ന വെളിപ്പെടുത്തലുമായി നാസയിലെ ശാസ്ത്രജ്ഞര്‍. അടുത്ത 159 വര്‍ഷത്തിനുള്ളില്‍ ബെന്നു ഛിന്നഗ്രഹം എന്നറിയപ്പെടുന്ന പ്ലാനറ്റ് ഭൂമിയെ ഇടിച്ച് തകര്‍ക്കുമെന്നാണ് നാസയുടെ വെളിപ്പെടുത്തല്‍. ബെന്നു പ്ലാനറ്റ് ഭൂമിയെ ഇടിക്കുകയാണെങ്കില്‍ 159 വര്‍ഷം മാത്രമായിരിക്കും ഇനി ഭൂമിക്ക് ആയുസ്സ് ബാക്കിയുണ്ടാവുക. ഇത്രയധികം ഭീഷണിയുയര്‍ത്തുന്ന മറ്റൊരു ഛിന്നഗ്രഹവും ഭൂമിയിലേക്ക് വരാന്‍ പോകുന്നില്ലെന്നാണ് നാസ വ്യക്തമാക്കുന്നത്.

2182 സെപ്റ്റംബര്‍ 24നാണ് ബെന്നു പ്ലാനറ്റ് ഭൂമിയെ ലക്ഷ്യമിട്ട് എത്തുക. ഇത് ഭൂമിയെ ഇടിക്കുന്നത് ഒഴിവാക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്നുള്ള പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് നാസ. 2700ല്‍ അപകടസാധ്യത ഒരു ശതമാനം മാത്രമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യം ആശ്വാസത്തിന് വക നല്‍കുന്നതല്ലെന്ന നാസ പറയുന്നു. 1999ലാണ് നാസ ആദ്യമായി ഈ ഛിന്നഗ്രഹത്തെ കണ്ടെത്തുന്നത്. ഓരോ ആറ് വര്‍ഷം കൂടുമ്പോഴും ഇവ ഭൂമിക്ക് ഏറ്റവും അടുത്ത് കൂടി കടന്നുപോകുന്നു. ഗുരുത്വാകര്‍ഷണ ബലം കാരണം ഇവയുടെ ചലന വേഗം മാറിയാലോ, ദിശാ മാറ്റം സംഭവിച്ചാലോ ഈ പ്ലാനറ്റ് ഭൂമിയുമായി കൂട്ടിയിടിച്ച് ദുരന്തം സംഭവിക്കും.

എംബയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തിന് 22 അണുബോംബുകളുടെ കരുത്തുണ്ടാവും. 4.5 ബില്യണ്‍ വര്‍ഷത്തോളമായി സൗരയൂഥത്തില്‍ ഈ ഛിന്നഗ്രഹം നിലനില്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഏഴ് വര്‍ഷം മുമ്പ് നാസ ഒരു ബഹിരാകാശ പേടകത്തെ ബെന്നു ഛിന്നഗ്രഹത്തിലേക്ക് വിക്ഷേപിച്ചിരുന്നു. ഇവ ഛിന്നഗ്രഹത്തില്‍ നിന്നുള്ള ഡാറ്റകള്‍ ശേഖരിക്കും. നാസയുടെ ഒസിരിസ് റെക്സ് പേടകമാണ് ബെന്നുവിന്റെ ഉപരിതലത്തില്‍ 2020ല്‍ ഇറങ്ങിയത്. നൈറ്റിംഗ് ഗേള്‍ എന്ന ലൊക്കേഷനില്‍ നിന്ന് പാറ പോലെയുള്ള ഒരു പദാര്‍ത്ഥം ശേഖരിച്ചിരുന്നു. ഇവിടെ നിന്നുള്ള ഒസിരിസിന്റെ സാംപിള്‍ അടുത്തയാഴ്ച്ച ഭൂമിയിലെത്തും. ഇതില്‍ നിന്നുള്ള കണ്ടെത്തലുകള്‍ ഭൂമിയെ രക്ഷിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

More Stories from this section

family-dental
witywide