വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

രാജ്യം ഏറെക്കാലമായി കാത്തിരുന്ന വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കാലങ്ങളായി ഉന്നയിക്കുന്ന ഈ ആവശ്യത്തിൽ നിയമ നിർമ്മാണങ്ങൾ നടക്കേണ്ടത് അനിവാര്യതയാണെന്നും ബില്ല് ഇത്രയും വൈകിയത് ലജ്ജാകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് വേണ്ടിയുള്ള സംവരണം നടപ്പാകുന്നതോടെ സമൂഹത്തിലെ പകുതിയിലധികം വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കാൻ വഴി തുറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വനിതാ സംവരണ ബിൽ പുതിയ പാർലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് അവതരിപ്പിച്ചത്. ലോക്സഭയിലും രാജ്യസഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണ് ബിൽ‍. ഇതോടെ ഇന്ത്യയുടെ ജനാതിപത്യ ചരിത്രത്തിലെ നാഴികക്കല്ലാവുകയാണ് വനിതാ സംവരണ ബിൽ.

ബിൽ അവതരണത്തിനു മുൻപ്, പാർലമെന്റിന്റെ പ്രത്യേക സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു. വനിതാ സംവരണം നടപ്പാക്കാന്‍ ദൈവം തന്നെയാണ് തെരഞ്ഞെടുത്തത്. രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ആദരം. ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജിക്കും. രാജ്യത്തിൻറെ അഭിമാനമായ ബിൽ ഏകകണ്ഠമായി പാസാക്കണമെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

More Stories from this section

dental-431-x-127
witywide