വാക്കുപാലിച്ച് വിജയ് ദേവരകൊണ്ട: ഒരുലക്ഷം രൂപ വീതം 100 കുടുംബങ്ങള്‍ക്ക് നല്‍കി

ആരാധകർക്ക് നൽകിയ വാക്കുപാലിച്ച് വിജയ് ദേവരകൊണ്ട. ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്കായി വീതിച്ചു നൽകുമെന്ന് വിജയ് വാക്കുനൽകിയിരുന്നു. ഇപ്പോഴിതാ പറഞ്ഞ വാക്ക് പാലിച്ച് പ്രേക്ഷകരുടെ കെെയടികൾ നേടുകയാണ് താരം. ഖുഷി ചിത്രത്തിന്റെ വിജയാഘോഷ വേളയിലാണ് താരം വമ്പൻ പ്രഖ്യാപനം നടത്തിയത്. നിരവധി പേരാണ് വിജയ് ദേവരകൊണ്ടയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

പ്രഖ്യാപനം ഏറെ ആവേശത്തോടെ താരത്തിന്റെ ആരാധകർ ഏറ്റെടുത്തിരുന്നു. ഇതിനു മുമ്പും ആരാധകർക്കായി ദേവരകൊണ്ട സമ്മാനങ്ങൾ നൽകിയിരുന്നു. ആരാധകർക്കായി വിനോദയാത്രകൾ സംഘടിപ്പിച്ചും ദേവരകൊണ്ട വർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. 100 ആരാധകരുടെ മുഴുവൻ ചെലവും വഹിച്ചുകൊണ്ടുള്ള മണാലി ട്രിപ്പാണ് ദേവരകൊണ്ട ഒടുവിലായി ഒരുക്കിയത്.

More Stories from this section

dental-431-x-127
witywide