സിനിമാതാരം അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിപ്പെട്ടു; രണ്ടുപേർക്ക് പരുക്ക്

പ്രശസ്ത സിനിമാതാരം അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിപ്പെട്ടു. നടി സഞ്ചരിച്ചിരുന്ന കാർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടു പേർക്ക് പരുക്ക് പറ്റി. ഇടുക്കി മുല്ലറിക്കുടിയിൽ വെച്ച് നടന്ന അപകടത്തിൽ ജിഷ്ണു, വിഷ്ണു എന്നിവർക്കാണ് പരുക്കേറ്റത്.

പരുക്കേറ്റ യുവാക്കളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി. അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേർന്ന് മറ്റൊരു വാഹനത്തിൽ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചു. നെടുങ്കണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിയ്ക്കും ഇടയിൽ വെച്ച് അനുശ്രീ സഞ്ചരിച്ച വാഹനം യുവാക്കൾ സഞ്ചരിച്ച ബൈക്കുമായി കൂട്ടി ഇടിയ്ക്കുകയായിരുന്നു.

നെടുംകണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനുശേഷം മടങ്ങുമ്പോഴാണ് താരത്തിന്റെ വാഹനം അപകടത്തിൽ പെട്ടത്.

More Stories from this section

family-dental
witywide