ക്യാപ്റ്റനായി സൂര്യകുമാർ യാദവിൻ്റെ ആദ്യ പത്രസമ്മേളനം: പങ്കെടുത്തത് 2 പത്രക്കാർ മാത്രം

വിശാഖപട്ടണത്ത് ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20 മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലെ മാധ്യമപ്രവർത്തകരുടെ അസാന്നിധ്യത്തിൽ അമ്പരന്ന് ഇന്ത്യയുടെ താത്കാലിക നായകൻ സൂര്യകുമാർ യാദവ്. പത്രസമ്മേഴനത്തിന് എത്തിയ സൂര്യയെ കാത്തിരുന്നത് വെറും രണ്ടു പേർ മാത്രം. രണ്ടു പേർ മാത്രമേയുള്ളോ എന്ന് അമ്പരപ്പ് മറച്ചു വയ്ക്കാതെ സൂര്യ ചോദിക്കുകയും ചെയ്തു. സാധാരണ ക്രിക്കറ്റ് താരങ്ങളുടെ പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ പത്രക്കാരുടെ തിരക്കായിരിക്കും ഏകദിന ലോകകപ്പിൻ്റെ സെമി സമയത്ത് നടത്തിയ പ്രെസ് മീറ്റിൽ ഏതാണ്ട് 200 ലേറെ പത്രപ്രവർത്തകർ പങ്കെടുത്തിരുന്നു. ലോകകപ്പിൻ്റെ ക്ഷീണം കളിക്കാരെ മാത്രമല്ല പത്രക്കാരേയും കാര്യമായി ബാധിച്ചു.

ക്യാപ്റ്റനെന്ന നിലയിൽ സൂര്യകുമാറിന്റെ ആദ്യ പത്രസമ്മേളനമായിരുന്നു ഇന്നത്തേത്.വാർത്താ ഏജൻസികളായ പിടിഐയുടെയും എഎൻഐയുടെയും പ്രതിനിധികൾ മാത്രമാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. പുഞ്ചിരിച്ചുകൊണ്ട് “നിങ്ങൾ രണ്ടുപേരും മാത്രമാണോ?” എന്ന് ചോദിച്ചാണ് സൂര്യ പത്രസമ്മേളനം ആരംഭിച്ചത്. നാല് മിനിറ്റ് മാത്രമായിരുന്നു പത്രസമ്മേളനത്തിന്റെ ദൈർഘ്യം. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മാത്യു വെയ്ഡിന്റെ വാർത്താസമ്മേളനം ഉച്ചയ്ക്ക് ശേഷം നടത്താനിരുന്നെങ്കിലും റദ്ദാക്കി. വേണ്ടെന്നുവച്ചതിൻ്റെ കാരണം അവർ വ്യക്തമാക്കിയിട്ടില്ല.

Suryakumar Yadav stunned by record low turnout before captaincy debut in India vs Australia T20Is

More Stories from this section

family-dental
witywide