ചിക്കാഗോ ക്നാനായ തിരുഹൃദയ ഫൊറോന പള്ളിയിൽ ക്രിസ്മസ് ഒരുക്ക ധ്യാനം 23ന്

ചിക്കാഗോ: തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ തിരുപ്പിറവിക്ക് ഒരുക്കമായി കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം ധ്യാനം നടക്കുന്നു.

ഡിസംബർ 23 ശനിയാഴ്ച രാവിലെ 10 മുതൽ 5 വരെ മുതിർന്നവർക്കായി ഫാ. ഡൊമിനിക് കൂട്ടിയാനിയിലിൻ്റെ നേതൃത്വത്തിലാണ് ധ്യാനം.

കുട്ടികൾക്കായി സിസ്റ്റർ പാവന ധ്യാനം നയിക്കും.ശനിയാഴ്ച രാവിലെ 10 ന് കുർബ്ബാനയോടെ ആരംഭിച്ച് വൈകുന്നേരം 4 നു തുടങ്ങുന്ന ആരാധനയോടെ ധ്യാനം സമാപിക്കും.

retreat at Sacred Heart Knanaya Church on 23