ന്യൂയോര്‍ക്കില്‍ കെസ്റ്റര്‍ ലൈവ് ഇന്‍ കണ്‍സേര്‍ട്ട് ഡിവോഷണല്‍ മ്യൂസിക് ഇവന്റ് ശനിയാഴ്ച

ന്യൂയോര്‍ക്ക്: യുണൈറ്റഡ് ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെയും ഗ്ലോബല്‍ കൊളിഷന്‍ ആന്‍ഡ് ബോഡി വര്‍ക്സിന്റെയും നേതൃത്വത്തില്‍ ഒരുക്കുന്ന കെസ്റ്റര്‍ ലൈവ് ഇന്‍ കണ്‍സേര്‍ട്ട് ഡിവോഷണല്‍ മ്യൂസിക് ഇവന്റ് സെപ്റ്റംബര്‍ 23 ശനിയാഴ്ച വൈകിട്ട് 5.30ന് ന്യൂയോര്‍ക്ക് വാലി സ്ട്രിമിലുള്ള ഗേറ്റ് വേ ക്രിസ്ത്യന്‍ സെന്ററില്‍ (502 N Central Ave, Valleystream, NY 11580) നടക്കും. ഗായകരായ കെസ്റ്ററും ശ്രേയ ജയ്ദീപും ഒരുക്കുന്ന ക്രിസ്തീയ സംഗീത വിരുന്നിന് കുറച്ച് ടിക്കറ്റുകള്‍ കൂടി ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.

സംഗീത വിരുന്നിന്റെ പ്ലാറ്റിനം സ്‌പോണ്‍സര്‍മാര്‍ ടോം ജോര്‍ജ് കോലത്ത് (keltron Tax Corp), ഗോള്‍ഡ് സ്‌പോണ്‍സര്‍ന്മാര്‍ ഷെറിന്‍ എബ്രഹാം, മെല്‍ഫി സിജു, സൂസന്‍ തോമസ് (World Financial Group ), ജോര്‍ജ് മത്തായി (Creative Building Management inc) എന്നിവരാണ്. സില്‍വര്‍ സ്‌പോണ്‍സര്‍ന്മാര്‍ മാത്യു തോമസ് (Cross Island Reality), ഡോണ്‍ തോമസ് (Solar Consultant), കൂടാതെ MSB Builders & Elite Realtor (സജിമോന്‍ ആന്റണി )എന്നിവരാണ്.

ന്യൂയോര്‍ക്കിലെ ഈ സംഗീത വിരുന്ന് ഓര്‍ഗനൈസ് ചെയ്യുന്നത് ഡിവൈന്‍ മ്യൂസിക് പ്രൊഡക്ഷന്‍സും ജനസിസ് ക്രീയേഷന്‍സും ക്രിസ്ത്യന്‍ ഡിവോഷണല്‍ മിനിസ്ട്രിയും ചേര്‍ന്നാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ലാജി തോമസ് 516 849 0368
ബിജു ജോണ്‍ 516 445 1873

More Stories from this section

family-dental
witywide