പതിനഞ്ചു വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍

ഡല്‍ഹിയില്‍ പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ജനതാ മജൂര്‍ കോളനിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയാണ് പീഡനത്തിനിരയായത്. സഹോദരന്മാരായ ഓട്ടോ ഡ്രൈവര്‍മാരാണ് കുട്ടിയെ പീഡിപ്പിച്ചത്. 22കാരനായ സാഹിദ്, 24കാരനായ സുബൈര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ജോര്‍ജ് ടിര്‍ക്കി അറിയിച്ചു. ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയെന്ന് പൊലീസ് പറഞ്ഞു.

More Stories from this section

family-dental
witywide