പിതൃസ്വത്തിന്റെ പങ്ക് സ്ത്രീകള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം; പ്രചരണത്തിനൊരുങ്ങി മുസ്ലിം വ്യക്തിനിയമബോര്‍ഡ്

പിതൃസ്വത്തിന്റെ പങ്ക് സ്ത്രീകള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ രാജ്യവ്യാപകപ്രചാരണത്തിനു തുടക്കമിടാനൊരുങ്ങി അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമബോര്‍ഡ് പ്രവര്‍ത്തക സമിതി. പെണ്‍ഭ്രൂണഹത്യ, സ്ത്രീധനം, വൈകിയുള്ള വിവാഹം, ആത്മാഭിമാനത്തിനും ചാരിത്ര്യത്തിനുംനേരെയുള്ള ആക്രമണം, തൊഴിലിടത്തെ ചൂഷണം, ഗാര്‍ഹികപീഡനം തുടങ്ങിയ പല സാമൂഹികപ്രശ്‌നങ്ങളും രാജ്യത്തെ സ്ത്രീകള്‍ നേരിടുന്നുണ്ടെന്ന് വ്യക്തിനിയമ ബോര്‍ഡ് വക്താവ് ഡോ. എസ്.ക്യു.ആര്‍. ഇല്യാസ് പറഞ്ഞു.

സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ബോര്‍ഡ് കാര്യമായെടുത്തിട്ടുണ്ടെന്നും സമൂഹത്തെ ഉള്ളില്‍നിന്നുതന്നെ പരിഷ്‌കരിക്കുന്നതിന് പ്രത്യേകശ്രദ്ധ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഡോ. എസ്.ക്യു.ആര്‍. ഇല്യാസ് പറഞ്ഞു. പിതൃസ്വത്തിന്റെ പങ്ക് സ്ത്രീകള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തും. പിതൃസ്വത്തില്‍ നിശ്ചിതപങ്ക് മകള്‍ക്കു നല്‍കണമെന്ന് ശരിയത്തിലുണ്ടെങ്കിലും മിക്കപ്പോഴും അങ്ങനെ സംഭവിക്കാറില്ല. അതുപോലെ മകന്റെ സ്വത്തിന്റെ പങ്ക് അമ്മയ്‌ക്കോ, അന്തരിച്ച ഭര്‍ത്താവിന്റെ സ്വത്തിന്റെ പങ്ക് ഭാര്യക്കോ ലഭിക്കുന്നതും വിരളമാണ്. ഈ സാഹചര്യത്തിലാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമബോര്‍ഡ് ഇതുസംബന്ധിച്ച് രാജ്യവ്യാപക പ്രചരണത്തിനൊരുങ്ങുന്നത്.

More Stories from this section

family-dental
witywide