
പുതുതായി വാങ്ങിയ മെഴ്സിഡസ് ബെന്‍സിന് തന്റെ ഇഷ്ട നമ്പര്‍ സ്വന്തമാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി. എറണാകുളം ആര്‍ടിഒ ഓഫീസില്‍ നടന്ന നമ്പര്‍ ലേലത്തിലാണ് താരം KL 07 DC 369 എന്ന നമ്പര്‍ സ്വന്തമാക്കിയത്. നമ്പരിനായി കഴിഞ്ഞ ദിവസം വലിയ മത്സരം തന്നെ നടന്നെങ്കിലും ഒടുവില്‍ ലേലത്തില്‍ മമ്മൂട്ടി തന്നെ വിജയിച്ചു. ഫാന്‍സി നമ്പര്‍ താരം നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഇതേ നമ്പറിനായി മറ്റ് രണ്ട് പേര്‍കൂടി എത്തിയതോടെയാണ് ലേലത്തില്‍ വെയ്ക്കാന്‍ തീരുമാനിച്ചത്.
എറണാകുളം ആര്‍ടിഒ ഓഫീസില്‍ നടന്ന നമ്പര്‍ ലേലത്തില്‍ ബുക്ക് 5000 രൂപയായിരുന്നു അടിസ്ഥാന വില. ഒടുവില്‍ ഓണ്‍ലൈന്‍ നടന്ന ലേലത്തില്‍ 1.31 ലക്ഷത്തിനാണ് താരം നമ്പര്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ ഇഷ്ട നമ്പറാണ് 369. മെഗാസ്റ്റാറിന്റെ കാരവാനുകള്‍ വരെ 369 എന്ന നമ്പറിലാണ്.
മമ്മൂട്ടിയുടെ ഗാരേജിലെ മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്ക് GLS 600, G-വാഗണ്‍, മെര്‍സിഡീസ് ബെന്‍സ് V-ക്ലാസ്, മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, റേഞ്ച് റോവര്‍, ഫോക്‌സ്വാഗണ്‍ പോളോ GTI തുടങ്ങി കാറുള്‍ക്കും ഇതേ നമ്പരാണുള്ളത്.