യാത്രക്കാരന്റെ പണം മോഷ്ടിച്ച് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥ; പണം വിഴുങ്ങാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്ത്

യാത്രക്കാരന്റെ പണം മോഷ്ടിച്ച ഫിലിപ്പീന്‍സ് എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം. യാത്രക്കാരനെ എക്‌സ്-റേ സ്‌കാനിംഗിന് വിധേയനാക്കുന്നതിനിടെയാണ് വനിതാ ഉദ്യോഗസ്ഥ ഇയാളുടെ ഹാന്‍ഡ് ബാഗില്‍ നിന്ന് പണം മോഷ്ടിച്ചത്. മനിലയിലെ നിനോയ് അക്വിനോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 1ല്‍ സെപ്റ്റംബര്‍ എട്ടിനാണ് സംഭവം നടന്നത്. ഒരു ചൈനീസ് യാത്രക്കാരനില്‍ നിന്നാണ് ഉദ്യോഗസ്ഥ 300 ഡോളര്‍ മോഷ്ടിച്ചത്.

മോഷ്ടിച്ച നോട്ടുകള്‍ വനിതാ ഉദ്യോഗസ്ഥ വിഴുങ്ങാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. മോഷ്ടിച്ച നോട്ടുകള്‍ സെക്യൂരിറ്റി ഓഫീസര്‍ വായില്‍ നിറയ്ക്കുകയും പിന്നീട് ഒരു തൂവാല കൊണ്ട് മൂടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇടയ്ക്ക് വിരല്‍ ഉപയോഗിച്ച് പണം വായിലേക്ക് തള്ളുന്നതും വെള്ളം കുടിക്കുന്നതും വിഡിയോയില്‍ കാണാം. ഫിലിപ്പീന്‍സിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

തെളിവുശേഖരണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഓഫീസ് ഫോര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അറിയിച്ചു. മനില ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുമായും ഫിലിപ്പൈന്‍ നാഷണല്‍ പൊലീസ് ഏവിയേഷന്‍ സെക്യൂരിറ്റിയുമായും ചേര്‍ന്നാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഓഫീസ് ഫോര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി വ്യക്തമാക്കി.

I guess that’s one way to steal money. 🤔

A screening officer at Ninoy Aquino International Airport in the Philippines is being investigated for allegedly taking $300 from a passenger. CCTV footage captured her concealing something in her waist and trying to swallow folded… pic.twitter.com/YRZvA5Y8oo
— Jacob in Cambodia 🇺🇸 🇰🇭 (@jacobincambodia) September 23, 2023

More Stories from this section

family-dental
witywide