രണ്ടാം വന്ദേ ഭാരത്: ആഴ്ചയില്‍ ആറു ദിവസം സര്‍വ്വീസ്, സ്റ്റേഷനുകളും സമയവും

മലപ്പുറം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച കാസര്‍കോട് നിന്ന് ഉദ്ഘാടന സര്‍വ്വീസ് ആരംഭിക്കും. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ വഴി ഫ്‌ലാഗ് ഓഫ് ചെയ്യും. ആദ്യത്തെ വന്ദേഭാരത് തിരുവനന്തപുരത്തെത്തിയാണ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്.

രണ്ടാം വന്ദേഭാരതിന് ആഴ്ചയില്‍ ആറ് ദിവസമാണ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച കാസര്‍കോട്ടേക്കും ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സര്‍വ്വീസ് ഉണ്ടായിരിക്കുന്നതല്ല. പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.

കാസര്‍കോട് – 7.00 am, കണ്ണൂര്‍ – 8.03/8.05am, കോഴിക്കോട് – 9.03/9.05am, ഷൊര്‍ണൂര്‍ – 10.03/10.05 am, തൃശൂര്‍ – 10.38/10.40am, എറണാകുളം – 11.45/11.48am, ആലപ്പുഴ – 12.38/12.40am, കൊല്ലം – 1.55/1.57pm, തിരുവനന്തപുരം – 3.05 pm എന്നിങ്ങനെയാണ് രാവിലെത്തെ സമയക്രമം. തിരികെ വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് 4.05ന് പുറപ്പെടും. കൊല്ലം – 4.53/4.55pm, ആലപ്പുഴ – 5.55/5.57pm, എറണാകുളം – 6.35/6.38pm, തൃശൂര്‍ – 7.40/7.42pm, ഷൊര്‍ണൂര്‍ – 8.15/8.17pm, കോഴിക്കോട് – 9.16/9.18pm, കണ്ണൂര്‍ – 10.16/1.18pm, കാസര്‍കോട് – 11.55pm എന്നിങ്ങനെയാണ് സമയക്രമം.

More Stories from this section

family-dental
witywide