ലോക കേരള സഭ സൗദി മേഖലാ സമ്മേളനം; വിദേശ യാത്രയ്ക്ക് അനുമതി തേടി മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ലോക കേരള സഭ സൗദി മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി വിദേശയാത്രക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നല്‍കി. അടുത്ത മാസം 19 മുതല്‍ 22 വരെയാണ് സൗദി അറേബ്യയില്‍ മേഖലാ സമ്മേളനം നടക്കുന്നത്. ലോകകേരളാസഭയുടെ അമേരിക്കന്‍ സമ്മേളനം അടുത്തിടെയാമ് കഴിഞ്ഞത്. ലോക കേരള സഭ ഈ വര്‍ഷം രണ്ട് മേഖലാ സമ്മേളനങ്ങളായിരുന്നു പ്രഖ്യാപിച്ചത്.

ഒക്ടോബറില്‍ നടക്കുന്ന സൗദി മേഖലാ സമ്മേളനത്തിനു ശേഷം കേരളത്തിലും മേഖലാ സമ്മേളനം നടക്കും. ലോകകേരളസഭയുടെ മേഖലാസമ്മേളനം, യാത്ര, പരസ്യപ്രചാരണം എന്നിവയ്ക്കായി രണ്ട് മാസം മുമ്പ് രണ്ടര കോടി അനുവദിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. മേഖല സമ്മേളനത്തിന്റെ പബ്‌ളിസിറ്റി, യാത്ര, ഭക്ഷണം എന്നിവക്ക് 50 ലക്ഷം, ലോക കേരള സഭാ നിര്‍ദ്ദേശം നടപ്പാക്കാന്‍ വിദഗ്ധരെ കണ്ടുവരാനും പ്രചാരണത്തിനും ഒന്നരക്കോടി, വെബ് സൈറ്റ്, പരിപാലനും ഓഫീസ് ചെലവ് എന്നിവക്കും 50 ലക്ഷം എന്നിങ്ങനെയുള്ള വകുപ്പുകള്‍ക്കായാണ് രണ്ടരക്കോടി അനുവദിച്ചത്.