വോർസെസ്റ്റർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു

വോർസെസ്റ്റർ: ശനിയാഴ്ച പുലർച്ചെ വോർസെസ്റ്റർ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്പസിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. പുലർച്ചെ 2.30-ഓടെ കാമ്പസ് പാർക്കിംഗ് ഏരിയയ്ക്ക് സമീപമാണ് വെടിവയ്പ്പുണ്ടായത്.

“ഇരകളോ അക്രമികളെന്ന് സംശയിക്കുന്നവരോ വോർസെസ്റ്റർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളല്ല,” വോർസെസ്റ്റർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

വെടിവയ്പ്പ് വഴക്കിന്റെ ഭാഗമാണെന്നും തുടർപ്രശ്നങ്ങൾക്ക് സാഹചര്യമില്ലെന്ന് അന്വേഷണത്തിൽ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. പരുക്കേറ്റ രണ്ടുപേരെയും യുമാസ് മെഡിക്കൽ സെന്ററിലേക്ക് മാറ്റി. ഒരാൾ മരണത്തിന് കീഴടങ്ങി. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ വ്യക്തി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

“ഇതൊരു യാദൃശ്ചിക സംഭവമായി തോന്നുന്നില്ല.ഈ ഘട്ടത്തിൽ ഞങ്ങൾക്ക് എന്താണ് ഉറപ്പിക്കാൻ കഴിയുക ഇതിൽ ഉൾപ്പെട്ട കക്ഷികൾക്ക് പരസ്പരം അറിയാമായിരുന്നു എന്നതാണ്” വോർസെസ്റ്റർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ജോസഫ് എർലി പറഞ്ഞു.

സംഭവസ്ഥലത്തിന് സമീപം ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതിക്രമിച്ച് കടക്കുന്നതിനും തോക്ക് കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വെടിവയ്പിൽ പ്രതിയെന്ന് സംശയിക്കുന്നയാളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

More Stories from this section

family-dental
witywide