ചെന്നൈ ഐഒസി പ്ലാന്റില്‍ പൊട്ടിത്തെറി; ഒരു തൊഴിലാളി മരിച്ചു

ചെന്നൈ: ചെന്നൈയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. വെല്‍ഡിങ് തൊഴിലാളിയായ പെരുമാള്‍ ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളി ശരവണനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊണ്ടിയാര്‍പേട്ടിലുള്ള ഐഒസി പ്ലാന്റില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. എഥനോള്‍ ശേഖരണ ടാങ്കില്‍ തൊഴിലാളികള്‍ വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത് എന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചെന്നൈയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് അഞ്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി. എന്നാല്‍ പ്ലാന്റിനുള്ളിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് അപ്പോഴേക്കും തീ നിയന്ത്രണവിധേയമാക്കിയിരുന്നു. അപകടകാരണം വ്യക്തമല്ല.

More Stories from this section

family-dental
witywide