
ഫ്ളോറിഡ : ഫ്ളോറിഡയിലെ തീരദേശ പട്ടണമായ ജൂപ്പിറ്ററിലെ ഒരു ഷോപ്പിങ് സെറ്ററിലെ ജലധാരയ്ക്ക് സമീപത്തുനിന്ന് 5 പേർക്ക് വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്. പരുക്കേറ്റ 3 പേർ കുട്ടികളാണ്.
അപകടം നടന്ന ഉടൻ തന്നെ ജൂപിറ്റർ ടൌൺ പൊലീസിനും പാം ബീച്ച് കൌണ്ടി അഗ്നിശമന സേനയ്ക്കും വിവരം ലഭിച്ചു. ഫൌണ്ടനു സമീപം ഒരു കുട്ടി അവശനിലയിൽ കിടക്കുന്നു എന്ന വിവരമാണ് പൊലീസിന് ആദ്യം ലഭിച്ചത്. പിന്നീട് 5 പേർക്ക് പരുക്കേറ്റ വിവരം പുറത്തു വരുന്നത്.
അവർ സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എങ്ങനെയാണ് അപകടം സംഭവിച്ചത് എന്നു വ്യക്തമല്ല. പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ സ്ഥലത്തെ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. മരിച്ച വ്യക്തിയുടെ വിരങ്ങൾ പുറത്തുവിട്ടിട്ടില്ല.
1 person killed, 4 hospitalized from electrocution incident at water fountain in Florida















