
തമിഴ്നാട്ടിലെ അരിയല്ലൂര്‍ ജില്ലയില്‍ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേര്‍ മരിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി സ്റ്റാലിന്‍ അനുശോചനമറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും അടിയന്തര ധനസഹായം അനുവദിച്ചു.