രാജസ്ഥാനില്‍ നിര്‍ത്തിയിട്ട ബസിലേക്ക് പാഞ്ഞുകയറി ട്രക്ക്; 11 മരണം, 12 പേര്‍ക്ക് പരിക്ക്

ഭരത്പുര്‍: രാജസ്ഥാനിലെ ഭരത്പുരില്‍ ദേശീയപാതയില്‍ ബസിലേക്ക് ട്രക്ക് ഇടിച്ചുകയറി 11 പേര്‍ കൊലപ്പെട്ടു. 12 പേര്‍ക്ക് പരിക്ക്. രാജസ്ഥാനിലെ പുഷ്‌കറില്‍നിന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്നു ബസ്. ബുധനാഴ്ച പുലര്‍ച്ചെ 4.30-ഓടെയാണ് അപകടം.

ബസില്‍ ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ദേശീയപാതയില്‍ ലഘന്‍പുരിലെ അന്തര മേല്‍പാലത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഡ്രൈവറും ഏതാനും യാത്രക്കാരും ബസിന്റെ പുറകിലായി നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് ട്രക്ക് നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറിയത്.

അഞ്ചു പുരുഷന്മാരും ഏഴ് സ്ത്രീകളും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അപകടത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അനുശോചനം രേഖപ്പെടുത്തി. ഗുജറാത്തിൽ നിന്ന് വന്ന ബസും ഭരത്പൂരിൽ ട്രക്കും കൂട്ടിയിടിച്ച് 11 പേർ മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. സംഭവസ്ഥലത്ത് പൊലീസ് അഡ്മിനിസ്ട്രേഷൻ ഉണ്ട്, പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.”

More Stories from this section

family-dental
witywide