
വാഷിംഗ്ടണ്‍ : ചെങ്കടലില്‍ യമന്‍ ആസ്ഥാനമായുള്ള ഹൂതി വിമതര്‍ തൊടുത്തുവിട്ട ഒരു ഡസനിലധികം ആക്രമണ ഡ്രോണുകളും നിരവധി മിസൈലുകളും യുഎസ് സൈന്യം വെടിവെച്ചിട്ടതായി പെന്റഗണ്‍ ചൊവ്വാഴ്ച അറിയിച്ചു.
10 മണിക്കൂറിനുള്ളില്‍ 12 ഡ്രോണുകള്‍, മൂന്ന് കപ്പല്‍ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകള്‍, രണ്ട് ലാന്‍ഡ് അറ്റാക്ക് മിസൈലുകള്‍ എന്നിവയുടെ ആക്രമണമാണ് നടന്നത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ പെന്റഗണിന്റെ സെന്‍ട്രല്‍ കമാന്‍ഡ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പങ്കുവെച്ചു. ആക്രമണത്തില്‍ പ്രദേശത്തെ കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും പെന്റഗണ്‍ അറിയിച്ചു,