വടക്കന്‍ ഇറാഖിലെ യൂണിവേഴ്‌സിറ്റി ഡോര്‍മിറ്ററിക്ക് തീപിടിച്ച് 14 പേര്‍ മരിച്ചു

ബാഗ്ദാദ്: ഇറാഖിലെ വടക്കന്‍ നഗരമായ എര്‍ബിലിന് സമീപം അധ്യാപകരും വിദ്യാര്‍ത്ഥികളും താമസിക്കുന്ന യൂണിവേഴ്‌സിറ്റി ഡോര്‍മിറ്ററിയില്‍ വെള്ളിയാഴ്ച വൈകുന്നേരം (പ്രാദേശിക സമയം) ഉണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണം സംബന്ധിച്ച വിവരങ്ങള്‍ പ്രാദേശിക ആരോഗ്യ ഡയറക്ടറേറ്റ് മേധാവി പുറത്തുവിട്ടു.

എര്‍ബിലിന് കിഴക്ക് സോറന്‍ എന്ന ചെറിയ നഗരത്തിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായതെന്ന് സോറന്റെ ആരോഗ്യ ഡയറക്ടറേറ്റ് മേധാവി കമരം മുല്ല മുഹമ്മദ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ തീ അണച്ചതായി പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ റുഡാവ് റിപ്പോര്‍ട്ട് ചെയ്തു