‘ബോംബ് വെച്ചിട്ടുണ്ട്, എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം’; ബംഗളുരുവിലെ 15 സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം

ബംഗളുരു: സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും ഭീഷണി സന്ദേശം. ബംഗളൂരുവിലെ പതിനഞ്ച് സ്‌കൂളുകള്‍്കകാണ് ഇമെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് അധികൃതരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ഭീതിയിലായി. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഉപമുഖ്യമന്ത്രി ശിവകുമാറിന്റെ വസതിക്ക് എതിര്‍വശത്തുള്ളതാണ് ഭീഷണി ലഭിച്ച സ്‌കൂളുകളിലൊന്ന്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ 15 സ്‌കൂളുകളിലേയും വിദ്യാര്‍ഥികളേയും ജീവനക്കാരേയും അടിയന്തരമായി പൊലീസ് ഒഴിപ്പിച്ചിരുന്നു. എന്നാല്‍ പരിശോധന നടത്തിയിട്ടും സംശയകരമായി ഒന്നും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ഇതൊരു വ്യാജസന്ദേശമാണെന്ന് തോന്നുന്നതായും രക്ഷിതാക്കളാരും പരിഭ്രാന്തരാകരുതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതിനു മുന്‍പും സമാനമായ രീതിയില്‍ സ്‌കൂളുകളില്‍ ഇ മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഭീഷണി സന്ദേശം എവിടെനിന്നാണ് വന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഇതിനു മുന്‍പ് സ്‌കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശമെത്തിയത്.

More Stories from this section

family-dental
witywide