ആർത്തവ വേദന മാറാൻ ഗർഭനിരോധന ഗുളിക കഴി‌ച്ച പതിനാറുകാരി മരിച്ചു

ലണ്ടൻ: ആർത്തവ വേദന മാറാനായി ഗർഭനിരോധന ഗുളിക കഴിച്ച പെൺകുട്ടി മരിച്ചു. യു.കെയിലാണ് സംഭവം. ലൈല ഖാൻ എന്ന പതിനാറുകാരിയാണു മരിച്ചത്. വേദന കുറയ്ക്കാൻ ഗർഭനിരോധന ഗുളിക കഴിക്കാമെന്ന സുഹൃത്തുക്കളുടെ ഉപദേശത്തെ തുടർന്ന് പെൺകുട്ടി മരുന്ന് കഴിക്കുയായിരുന്നു.

നവംബർ 25 മുതൽ ഡിസംബർ അ‌ഞ്ചുവരെ തുടർച്ചയായി മരുന്നു കഴിച്ചു. തുടർന്ന് കടുത്ത തലവേദനയും ഛർദ്ദിയും ഉണ്ടായി. ആരോഗ്യനില മോശമായതിനെ തുടർന്ന് കുടുംബം പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഗ്യാസാണ് അസ്വസ്ഥതകൾക്കു കാരണമെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ചില മരുന്നുകളും നൽകി.

കുറവില്ലെങ്കിൽ വീണ്ടും പരിശോധനയ്ക്ക് എത്തണമെന്നും അറിയിച്ചു. വീട്ടിൽ തിരികെയെത്തിയ പെൺകുട്ടിയുടെ ആരോഗ്യനില മോശമായി. ശുചിമുറിയിൽ ബോധംകെട്ടുവീണ കുട്ടിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. വിശദമായ പരിശോധനയിൽ ലൈലയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ലൈലയുടെ അവയവങ്ങൾ ദാനം ചെയ്തതായും കുടുംബം അറിയിച്ചു.

More Stories from this section

family-dental
witywide