ഇസ്രയേൽ കരാർ ലംഘിക്കുന്നെന്ന് ഹമാസ്: 17 ബന്ദികളെ മോചിപ്പിച്ചത് വളരെ വൈകി

ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ ധാരണകളെ കുറിച്ച് തർക്കം വന്നതോടെ ഇന്നലെ മോചിക്കുമെന്ന് അറിയച്ച 17 പേരുടെ മോചനം വൈകി. ശനിയാഴ്ച വളരെ വൈകിയാണ് 13 ഇസ്രയേലികളേയും 4 തായ് ലാൻഡ് സ്വദേശികളേയും ഹമാസ് മോചിപ്പിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് അവർ ടെൽ അവീവിൽ എത്തിയത്. കഴിഞ്ഞ ദിവസത്തെ അതേ നടപടിയാണ് ഇന്നലെയും നടന്നത്. ബന്ദികളെ റെഡ്ക്രോസിന് കൈമാറുകയാണ് ചെയ്തത്. അവർ ആംബുലൻസുകളിൽ ഈജിപ്തിലെ റഫാ ക്രോസിങ്ങിൽ എത്തിച്ച് ഇസ്രയേൽ പട്ടാളത്തിന് കൈമാറുകയാണ് ചെയ്തത്. പകരം 39 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു. ഇതിൽ 33 പേർ കുട്ടികളാണ്.

ഇസ്രയേൽ ധാരണകൾ ലംഘിക്കുന്നുന്നെന്ന് ഹമാസ് ആരോപണം ഉന്നയിച്ചതോടെ ബന്ദികളുടെ മോചനം താൽകാലികമായി നിർത്തിവച്ചിരുന്നു. അവശ്യസാധനങ്ങളുമായുള്ള ട്രക്കുകൾ വടക്കൻ ഗാസയിലേക്ക്‌ കടക്കുന്നത്‌ ഇസ്രയേൽ തടഞ്ഞതിനാൽ ബന്ദി കൈമാറ്റം ഉടൻ ഉണ്ടാകില്ലെന്ന്‌ ഹമാസിന്റെ സൈനിക വിഭാഗം ഖസം ബ്രിഗേഡസ്‌ അറിയിക്കുകയായിരുന്നു.

ഒന്നാം ദിനമായ വെള്ളിയാഴ്‌ച 24 ബന്ദികളെ ഹമാസും 39 പലസ്‌തീൻകാരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു. 10 തായ്‌ലാൻഡ്‌ പൗരരെയും ഒരു ഫിലിപ്പീൻസുകാരനെയും 13 ഇസ്രയേൽ പൗരരേയുമാണ്‌ ഇസ്രയേൽ വിട്ടയച്ചത്‌. ഖത്തറിന്റെ മാധ്യസ്ഥ്യത്തിൽ നടന്ന ചർച്ചയിലാണ്‌ നാലു ദിവസം വെടിനിറത്തലിന്‌ തീരുമാനമായത്‌.

17 captives were released by Hamas yeasterday

More Stories from this section

family-dental
witywide