വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കു തര്‍ക്കം; മൂന്ന് കൗമാരക്കാരെ വെടിവെച്ചു കൊലപ്പെടുത്തി 17കാരന്‍,

14 നും 17 നും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികള്‍ വെടിയേറ്റ് കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ ആഘാതത്തിലാണ് കൊളംബിയ, സൗത്ത് കരോലിന കമ്മ്യൂണിറ്റി. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് പ്രകോപിതനായ 17കാരന്‍ കൂടെയുണ്ടായിരുന്ന നാലുപേരെയും വെടിവെക്കുകയായിരുന്നുവെന്ന് റിച്ച്ലാന്‍ഡ് കൗണ്ടി ഷെരീഫ് ലിയോണ്‍ ലോട്ട് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വെടിയേറ്റ മൂന്നു പേര്‍ മരിച്ചു. നാലാമന്‍ പരുക്കുകളോടെ ചികിത്സയിലാണ്. മൂന്ന് കൊലപാതകങ്ങളും ഒരു കൊലപാതകശ്രമവും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി 17 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഷെരീഫ് പറഞ്ഞു. സെപ്റ്റംബര്‍ 25-ന് എസ്സിയിലെ റിച്ച്ലാന്‍ഡ് കൗണ്ടിയിലാണ് ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ നടന്നത്. ‘മാരകമായ വെടിവെപ്പില്‍ മൂന്ന് കുട്ടികള്‍ മരിച്ചു, ഈ വാര്‍ത്ത നിങ്ങളെ ഞെട്ടിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്നും റിച്ച്ലാന്‍ഡ് കൗണ്ടി ഷെരീഫ് ലോട്ട് പറഞ്ഞു.

വീണ്ടും വെടിവെപ്പ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു, ഉടനെ എന്തെങ്കിലും ചെയ്യണമെന്ന് റിച്ച്ലാന്‍ഡ് കൗണ്ടി കൗണ്‍സിലര്‍ ഗ്രെച്ചന്‍ ബാരണ്‍ പറഞ്ഞു. കുട്ടികള്‍ തോക്ക് തെറ്റായി ഉപയോഗിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് എവിടെ നി്ന്നാണ് തോക്ക് ലഭിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം കൗമാരക്കാര്‍ കാറുകളില്‍ നിന്ന് തോക്കുകള്‍ മോഷ്ടിക്കുന്ന സംഭവങ്ങള്‍ കൂടി വരികയാണെന്ന് ഷരീഫ് ലിയോണ്‍ ലോട്ട് പറഞ്ഞു.

വെടിവെപ്പ് ഭീതി വിതച്ച സാഹചര്യത്തില്‍ കൊല്ലപ്പെട്ട മൂന്ന് കൗമാരക്കാരും പ്രതിയും വിദ്യാര്‍ത്ഥികളായിരുന്ന കൊളംബിയയിലെ ഈ ക്ലെയര്‍ ഹൈസ്‌കൂള്‍ ക്യാംപസില്‍ തിങ്കളാഴ്ച അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ‘ഇത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ദുരന്തമാണെന്നും വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളെയും ഈ ക്ലെയര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും സ്റ്റാഫിനെയും നിങ്ങളുടെ ചിന്തകളിലും പ്രാര്‍ത്ഥനകളിലും നിലനിര്‍ത്താന്‍ ഞങ്ങള്‍ എല്ലാവരോടും അപേക്ഷിക്കുന്നുവെന്ന് സൂപ്രണ്ട് ക്രെയ്ഗ് വിതര്‍സ്പൂണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

More Stories from this section

family-dental
witywide