
തിരുവനന്തപുരം: നോർത്ത് സെൻട്രൽ റെയിൽവേയിലെ ആഗ്ര ഡിവിഷനിൽ നിർമാണ ജോലികൾ നടക്കുന്നുവെന്ന പേരിൽ കേരളത്തിലോടുന്ന 18 ട്രെയിനുകൾ കൂടി പൂർണമായി റദ്ദാക്കി റെയിൽവേ.
ഈ ട്രെയിനുകൾ ഒന്നിലധികം ദിവസങ്ങൾ റദ്ദാക്കിയതിലുടെ 70 സർവിസുകളാണ് ഇല്ലാതാവുന്നത്. സൗത്ത് സെൻട്രൽ റെയിൽവേയിലെ അറ്റകുറ്റപ്പണികളുടെ പേരിൽ കഴിഞ്ഞ ദിവസം 10 ട്രെയിനുകൾ ഒന്നിലധികം ദിവസങ്ങളിൽ റദ്ദാക്കിയിരുന്നു.
ഇതുവഴി 23 സർവിസുകളാണ് നഷ്ടപ്പെടുക. ഇതോടെ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ റദ്ദാക്കിയ ദീർഘദൂര ട്രെയിനുകളുടെ എണ്ണം 28 ആയി. സർവിസുകളുടെ എണ്ണമാകട്ടെ 93 ഉം. ഇതിനു പുറമേ ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടുമെന്നാണ് റെയിൽവേയുടെ അറിയിപ്പ്.
പൂർണമായി റദ്ദാക്കിയവ:
12283 എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ്സ് (ജനുവരി 16, 23, 30 ഫെബ്രുവരി ആറ്)
12284 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം തുരന്തോ എക്സ്പ്രസ്സ് (ജനുവരി 13, 20, 27, ഫെബ്രുവരി മൂന്ന്)
12483 കൊച്ചുവേളി-അമൃത്സർ എക്സ്പ്രസ് (ജനുവരി 17, 24, 31 ഫെബ്രുവരി ഏഴ്)
12484 അമൃത്സർ -കൊച്ചുവേളി എക്സ്പ്രസ് (ജനുവരി 14, 21, 28 ഫെബ്രുവരി നാല് )