
ചണ്ഡീഗഡ്: ഹരിയാനയില്‍ വിഷ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. മരിച്ചതില്‍ അഞ്ചുപേരുടെ മൃതദേഹം ഇന്നലെത്തന്നെ സംസ്‌കരിച്ചിരുന്നു. യമുനാനഗറിലെ മണ്ടേബാരി, പഞ്ചേതോ കാ മജ്ര, ഫൂസ്ഗഡ്, സരണ്‍ ഗ്രാമത്തിലും അംബാല ജില്ലയിലുമാണ് മരണങ്ങള്‍ സംഭവിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതുമായി ബന്ധമുള്ള ചിലരെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സംഭവത്തില്‍ എഫ് ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് കോണ്‍ഗ്രസ്, ജനനായക ജനതാ പാര്‍ട്ടി നേതാക്കളുടെ മക്കളടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യവില്‍പ്പനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള പൊലീസ് നടപടി. വ്യാജ മദ്യം തയ്യാറാക്കാന്‍ ഉപയോഗിച്ച 14 ഡ്രമ്മുകള്‍ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
മദ്യവില്‍പ്പനക്കാര്‍ക്കെതിരെ തുറന്ന് പറയാന്‍ ഗ്രാമവാസികള്‍ക്ക് ഭയമാണെന്നും റെയ്ഡ് പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം വിഷ മദ്യദുരന്തത്തില്‍ മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സമാന സംഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മദ്യദുരന്തം തടയുന്നതില്‍ ഹരിയാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു.