
യുഎസ് – കാനഡ അതിർത്തിയായ നായഗ്രയിലെ പ്രസിദ്ധമായ റയിൻബോ പാലത്തിലുണ്ടായ സ്ഫോടനത്തിൽ 2 പേർ മരിച്ചു. അമേരിക്കൻ ഭാഗത്തുനിന്നു വന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ സ്ഫോടനത്തിന് തീവ്രവാദ ബന്ധമില്ല എന്ന് ന്യൂയോർക് ഗവർണർ പിന്നീട് അറിയിച്ചു. അപകടം നടന്ന പ്രദേശത്ത് സ്ഫോടക വസ്തുവിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല എന്നും മേയർ കാത്തി ഹോക്കു വ്യക്തമാക്കി.
നയാഗ്രയിലെ അമേരിക്കൻ ഭാഗത്തു നിന്നു വന്ന കാർ അതിർത്തി ചെക്ക് പോയിൻ്റിൽ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന വ്യക്തിയെ തിരിച്ചറിഞ്ഞതായും ഇയാൾ പടിഞ്ഞാറൻ ന്യൂയോർക്കിലുള്ള ആളാണെന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ ഇയാളുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ന്യൂയോർക്കിലെ ഒരു കാസിനോ സന്ദർശിച്ചു വന്നതായിരുന്നു വാഹനം. കാറിലുണ്ടായിരുന്ന രണ്ടാമത്തെ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതേയുള്ളു. പൊലീസും അന്വേഷണ ഏജൻസികളും അന്വേഷണം ഊർജിതമാക്കി.
സ്ഫോടനത്തെ തുടർന്ന് യുഎസ് – കാനഡ അതിർത്തിയിലെ നാലു പാലങ്ങളും അടച്ചു. സംഭവത്തിനു പിന്നാലെ ബഫല്ലോ വിമാനത്താവളം പൂട്ടി. പിന്നീട് സർവീസുകൾ പുനരാരംഭിച്ചു.
അതിർത്തിയിലെ ചെക്ക് പോയിൻ്റിലെ ബാരിയറിൽ തട്ടിയ കാർ പൊട്ടിത്തെറിക്കുയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അമേരിക്കയിലെ താങ്ക്സ് ഗിവിങ് ഡേ പ്രമാണിച്ച് റോഡുകളിൽ നല്ല തിരക്കായിരുന്നു.
2 Dead In US-Canada Border Crossing Blast: Report















