
വാഷിംഗ്ടണ്‍: യു.എസില്‍ മദ്യപിച്ചെത്തിയ ആയയുടെ മര്‍ദ്ദനമേറ്റ് മസ്തിഷ്‌ക രക്തസ്രാവമുണ്ടായ രണ്ടു വയസുകാരന്‍ ജീവനുവേണ്ടി പോരാടുന്നു.
വളരെ വിശ്വാസത്തോടെയാണ് ജിയോവന്നി റീച്ചര്‍ട്ട് എന്ന രണ്ടു വയസുകാരനെ അവന്റെ അമ്മ സ്റ്റെഫാനി റീച്ചര്‍ട്ട് പരിചയക്കാരികൂടിയായ മക്കിന്‍ലി സ്ലോണ്‍ ഹെര്‍ണാണ്ടസെന്ന ആയയെ ഏല്‍പ്പിച്ച് മടങ്ങിയത്.
എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ തന്റെ മകന്‍ അത്യാസന്ന നിലയിലാണെന്ന സന്ദേശമാണ് അവരെ തേടിയെത്തിയത്. സെന്റ് ആന്റണീസ് ആശുപത്രിയിലേക്ക് പാഞ്ഞെത്തുമ്പോഴേക്കും തലയ്ക്ക് മുറിവേറ്റ് അബോധാവസ്ഥയിലായ മകനെയും ചുറ്റും കൂടി നില്‍ക്കുന്ന അമ്പതോളം വരുന്ന ഡോക്ടര്‍മാരെയും കണ്ട അമ്മയുടെ ഉള്ളൊന്നു പിടഞ്ഞു. ആ കാഴ്ച കാണാനാകാതെ അവര്‍ മുറി വിട്ട് പുറത്തേക്കിറങ്ങി. ആയയുടെ ക്രൂരമായ അടിയേറ്റ് കുട്ടിയുടെ തലയ്ക്ക് സാരമായി പരിക്കു പറ്റിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് ഈ സംഭവം നടക്കുന്നത്. തലയില്‍ മാരക മുറിവുകളുമായി മൂന്നുമാസത്തോളമായി ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞ് ജിയോവന്നി ഇതിനോടകം തലയോട്ടി നീക്കം ചെയ്ത് നടത്തുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയ അടക്കം നിരവധി ശസ്ത്രക്രിയയ്ക്ക് വിധേയനായി. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാരും കഠിന പരിശ്രമത്തിലാണ്.
അതേസമയം, താന്‍ മദ്യപിച്ചിരുന്നെന്നും കുട്ടിയെ കൃത്യമായി നോക്കാന്‍ കഴിഞ്ഞില്ലെന്നും മറ്റൊരു കുറ്റവും യ്തിട്ടില്ലെന്നുമാണ് ആയയുടെ നിലപാട്. എങ്കിലും കുട്ടിയെ മാരകമായി ഉപദ്രവിച്ചതിനും പരിചരണത്തില്‍ വീഴ്ച വരുത്തിയതിനും ആയയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ കൊളറാഡോയിലെ ലേക്‌വുഡിലുള്ള വീട്ടില്‍ ലൈസന്‍സില്ലാത്ത ശിശു സംരക്ഷണ കേന്ദ്രം നടത്തിവരികയായിരുന്നു. പരിക്കേറ്റ കുട്ടിയടക്കം നിരവധി കുട്ടികളെ ഇവര്‍ പരിചരിച്ചിരുന്നു.
2-Year-Old Boy In US Suffers Brain Bleed After Being Beaten By Drunk Babysitter











