അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചു; യുഎസ് പൗരന് രണ്ട് വർഷം തടവും പിഴയും

ലഖ്നൗ: വ്യാജ വിസയിൽ അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിന് 40 കാരനായ യുഎസ് പൗരനെ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ പ്രാദേശിക കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചു. 20,000 രൂപ പിഴ അടയ്ക്കാനും കോടതി നിർദ്ദേശിച്ചു.

എറിക് ഡാനിയൽ ബെക്ക്വിത്ത് എന്ന 36-കാരനെയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 15 ദിവസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ഫോറിനേഴ്സ് ആക്ടിലെ സെക്ഷൻ 14 പ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. കഴിഞ്ഞ മാർച്ച് 29-നാണ് ഇയാളെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ സോനൗലി മേഖലയിൽ ഇമിഗ്രേഷൻ വകുപ്പ് രേഖകൾ പരിശോധിച്ചപ്പോൾ ഇയാളുടെ വിസ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

More Stories from this section

family-dental
witywide