ജറുസലേമിൽ 20കാരിയായ ഇസ്രയേൽ പൊലീസ് ഉദ്യോഗസ്ഥയെ പലസ്തീൻ കൗമാരക്കാരൻ കുത്തിക്കൊന്നു

ജറുസലേം: ഇസ്രയേൽ-പാലസ്തീൻ സംഘർഷം തുടരുന്നതിനിടെ ഇരുപതുകാരിയായ ഇസ്രയേൽ അതിർത്തി പൊലീസ് ഉദ്യോഗസ്ഥ തിങ്കളാഴ്ച ജറുസലേമിൽ കുത്തേറ്റ് മരിച്ചു. കിഴക്കൻ ജറുസലേമിലെ താമസക്കാരനായ 16 വയസ്സുള്ള പലസ്തീനിയൻ ആൺകുട്ടിയാണ് കൊലപാതകത്തിനു പിന്നിൽ. പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതിന് ശേഷം ആൺകുട്ടി സ്വയം വെടിവച്ച് മരിച്ചു. ആക്രമണത്തിൽ മറ്റൊരു ഉദ്യോഗസ്ഥനും പരിക്കേറ്റു.

ജോർജിയയിലെ സർജൻറ് എലിഷെവ റോസ് ഐഡ ലുബിൻ ജറുസലേമിലെ പഴയ നഗരത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥ പിന്നീട് മരണത്തിന് കീഴടങ്ങി.

അറ്റ്ലാന്റയുടെ വടക്കൻ പ്രാന്തപ്രദേശമായ ഡൺവുഡിയിൽ നിന്നുള്ള എലിഷെവ, 2021-ൽ അമേരിക്കയിൽ നിന്ന് ഇസ്രയേലിലേക്ക് കുടിയേറിയതായി അറ്റ്ലാന്റ ജ്യൂവിഷ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2022-ൽ അവർ തന്റെ കരസേനയുടെ ഡ്യൂട്ടിയുടെ ഭാഗമായി ഇസ്രയേൽ ബോർഡർ പൊലീസിൽ ചേർന്നു.

More Stories from this section

family-dental
witywide