ഡൽഹി ഐഐടി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ; രണ്ട്‌ മാസത്തിനിടെ രണ്ടാമത്തെ ആത്മഹത്യ

ന്യൂഡൽഹി: ഡൽഹി ഐഐടിയിൽ വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ബിടെക് മാത്തമാറ്റിസ് ആൻഡ് കമ്പ്യൂട്ടിങ് വിദ്യാർഥി അനിൽ കുമാർ (21) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് സംഭവം. ഹോസ്റ്റൽ മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി വാതിൽ തകർത്താണ് അനിൽ കുമാറിനെ ആശുപത്രിയിൽ എത്തിച്ചത്.

ബിടെക് അവസാന വർഷ പരീക്ഷയിൽ സ്കോർ നഷ്ടമായ അനിൽ കുമാറിന് അത് മെച്ചപ്പെടുത്താനായി ആറു മാസം ഹോസ്റ്റലിൽ കഴിയാൻ അനുമതി നൽകിയിരുന്നു. പഠന സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഡൽഹി ഐഐടിയിൽ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. കഴിഞ്ഞ ജൂലൈയിൽ ബിടെക് മാത്തമാറ്റിസ് ആൻഡ് കമ്പ്യൂട്ടിങ് വിഭാഗത്തിലെ വിദ്യാർഥി ആത്മഹത്യ ചെയ്‌തിരുന്നു. ആത്മഹത്യ വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി.

More Stories from this section

dental-431-x-127
witywide