യന്ത്രത്തകരാർ മൂലം അടിയന്തര ലാൻഡിങ്; യുഎസ് വിമാനത്തിലെ 270 പേർ ഒരു രാത്രി മുഴുവൻ കാനഡ മിലിറ്ററി ബേസിൽ തങ്ങി

യന്ത്രത്തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയ യുഎസ് യാത്രാ വിമാനം ഒരു രാത്രി മുഴുവൻ കാനഡയിലെ മിലിട്ടറി ബേസിൽ കൊടും തണുപ്പിൽ കഴിയേണ്ടി വന്നു. 270 പേരുമായി യാത്ര ചെയ്യുകയായിരുന്ന ഡെൽറ്റാ എയർലൈൻസിൻ്റെ ഡെൽറ്റാ ഫ്ളൈറ്റ് 135നാണ് തകരാറ് സംഭവിച്ചത്. ആംസ്റ്റർഡാമിൽ നിന്ന് അമേരിക്കയിലേക്ക് വരികയായിരുന്നു വിമാനം. യാത്രയ്ക്കിടെ സാങ്കേതിക തകരാർ മനസ്സിലാക്കിയ ഉടനെ പൈലറ്റ് തൊട്ടടുത്തുള്ള റൺവേയിൽ വിമാനം ഇറക്കുകയായിരുന്നു.

കാനഡയിലെ ഉൾപ്രദേശമായ ന്യുഫൌണ്ട്ലാൻ്റിന് സമീപം ഹാപ്പിവാലി ഗൂസ് ബേ എയർപോർട്ടിൽ അടിയന്തര ലാൻഡിങ് നടത്തി. ആകെ 10000 ആളുകൾ മാത്രം ജീവിക്കുന്ന പ്രദേശമാണ് ഹാപ്പിവാലി. കാനഡ എയർഫോഴ്സിൻ്റെ ബേസ് കൂടിയാണ് ഗൂസ് ബേ എയർപോർട്ട്.

കൊടും തണിപ്പിൽ യാത്രക്കാർ ഒരു രാത്രി മുഴുവൻ അവിടെ ചെലവിടേണ്ടി വന്നു. ആവശ്യത്തിന് ഭക്ഷണവും ലഭിച്ചില്ല. പലരും തണുപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള ജാക്കറ്റുകളും മറ്റും എടുത്തിരുന്നില്ല. ഏതാണ്ട് ഏഴുമണിക്കൂർ കഴിഞ്ഞ് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ കൊണ്ടു പോകാൻ മറ്റൊരു വിമാനം എത്തിയെങ്കിലും ക്രൂവുമായി ബന്ധപ്പെട്ട് ചില സാങ്കേതിക കാരണങ്ങളാൽ യാത്ര 12 മണിക്കൂർ വൈകി. പിന്നീട് അവിടെ നിന്ന് യാത്ര തിരിച്ച് ഡിട്രോയിറ്റിൽ എത്തുമ്പോഴേക്കും യാത്രക്കാർ അതീവ ക്ഷീണിതരായിരുന്നു. യാത്രക്കാർക്കുണ്ടായ അസൌകര്യത്തിൽ ഡെൽറ്റാ എയർലൈൻസ് ഖേദം രേഖപ്പെടുത്തി.

270 Passengers Spend Night In Canadian Military Base After US Plane Makes Emergency Landing

More Stories from this section

family-dental
witywide