കാനഡയില്‍ വിമാനം തകര്‍ന്ന് 3 മരണം; മരിച്ചവരിൽ 2 ഇന്ത്യക്കാർ

ഒട്ടാവ: കാനഡയിൽ ചെറുവിമാനം തകർന്ന് രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ശനിയാഴ്ചയാണ് സംഭവം. ‘പൈപ്പർ പിഎ-34 സെനെക’ ചെറുവിമാനമാണെന്ന് അപകടത്തിൽപ്പെട്ടത്.

വാൻകൂവറിൽ നിന്ന് 100 കിലോമീറ്റർ കിഴക്കായി ചില്ലിവാക്കിലുള്ള ഒരു വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. ചില്ലിവാക്ക് നഗരത്തിലെ ഒരു മോട്ടലിന് പിന്നിലുള്ള കുറ്റികാട്ടിലാണ് വിമാനം തകർന്നുവീണതെന്ന് കനേഡിയൻ പൊലീസ് അറിയിച്ചു. വിമാനാപകടത്തിൽ രണ്ട് ഇന്ത്യൻ ട്രെയിനി പൈലറ്റുമാരും മറ്റൊരു പൈലറ്റുമാണ് മരിച്ചത്.

മുംബൈ സ്വദേശികളായ അഭയ് ഗദ്രു, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. വിമാനം തകർന്നതിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചു.

More Stories from this section

family-dental
witywide